സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, July 4, 2012

ലസ്ഥന്‍ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ തോമാ ശ്ശീഹായുടെ ഓര്‍മ്മ പെരുന്നാള്‍

 ജോസ് മാത്യു,ലിവര്‍പൂള്‍
 മോര്‍ തോമാശ്ളീഹായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ലസ്ഥന്‍, സെന്റ് തോമസ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയിലെ പ്രധാന പെരുന്നാളായ വിശുദ്ധതോമാ ശ്ശീഹായുടെ ഓര്‍മ്മ പെരുന്നാളും ഇടവക വാര്‍ഷികവും  2012 ജൂലൈ 7, 8 ശനി, ഞായര്‍ തിയതികളില്‍ യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍,ഹൈറേഞ്ച് മേഖലകളുടെ മെത്രാപ്പൊലീത്തയുമായ അഭി. മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസിന്റെ മഹനീയ കാര്‍മീകത്വത്തില്‍ ഏറ്റവും ഭംഗിയായി ആഘോഷിക്കുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു.
 ജൂലൈ 7 നു ശനിയാഴ്ച്ച വൈകിട്ട്  6.00 നു സന്ധ്യാപ്രാര്‍ത്ഥനയും ശേഷം വചന ശിശ്രൂഷയു തുടര്‍ന്നു സണ്ഡേസ്കൂള്‍ വാര്‍ഷികവും, കുട്ടികളുടെ കലാ പരിപാടികളും അതിനുശേഷം ഭക്തസംഘടനകളുടെ വാര്‍ഷികവും ക്രമീകരിച്ചിരിക്കുന്നു.
 ജൂലൈ 8 നു ഞായാഴ്ച രാവിലെ 09.00 നു അഭി. തിരുമേനിക്കു സ്വീകരണവും തുടര്‍ന്നു പ്രഭാത പ്രാര്‍ത്ഥനയും വി. കുര്‍ബ്ബാനയും, പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, അനുഗ്രഹപ്രഭാഷണവും, ശേഷം റാസ, ആശീര്‍വാദം, ലേലം, നേര്‍ച്ച തുടങ്ങിയവ ക്രമീകരിച്ചിരിക്കുന്നു
 വിശ്വാസികളേവരും പ്രാര്‍ത്ഥനയോടെ വി. കുര്‍ബ്ബാനയിലും പെരുന്നാള്‍ ചടങ്ങുകളിലും വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.
 കൂടുതല്‍ വിവരങ്ങള്‍ക്ക്
 വികാരി, വികാരി ഫാ. രാജു ചെറുവിള്ളി. Mob:07946557954.
സെക്രട്ടറി. തോമസ്സ് മാത്യു Mob: 07738763579
ട്രഷറാര്‍, ജോണ്‍ വര്‍ക്കി

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.