സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, July 3, 2012

അഖില മലങ്കര ബൈബിള്‍ ക്വിസ് മത്സരം

പുത്തന്‍കുരിശ് സെന്‍റ് പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്‍റ് പോള്‍സ്‌ യാക്കോബായ സുറിയാനി പള്ളിയിലെ മാര്‍ കുര്യാക്കോസ് യൂത്ത് അസ്സോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ 18- മത് അഖില മലങ്കര ബൈബിള്‍ ക്വിസ് മത്സരം 24 / 06 / 2012 ഞായറാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനാനന്തരം പള്ളിയില്‍ വച്ച് നടത്തപ്പെട്ടു. യൂത്ത് അസ്സോസിയേഷന്‍ വൈസ് പ്രസിഡന്‍റ്റ് ശ്രീ.രാജന്‍.സി.എബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗം സഹ വികാരി റവ.ഫാ.ജിബു ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. 
യൂത്ത് അസ്സോസിയേഷന്‍ സെക്രട്ടറി ശ്രീ. ഗ്രിഗര്‍ ചെറിയാന്‍ സ്വാഗതം ആശംസിച്ചു.യൂത്ത് അസ്സോസിയേഷന്‍ കണ്ടനാട് ഭദ്രാസന അല്‍മായ വൈസ് പ്രസിഡന്‍റ്റ് ശ്രീ.ജോണ്‍സന്‍ വര്‍ഗീസ്, പള്ളി ട്രസ്റ്റിമാരായ ശ്രീ.കെ.ജി.സാജു, ശ്രീ.കെ.എം.കുര്യാക്കോസ് എന്നിവര്‍ ആശംസ അര്‍പിച്ചു. മലങ്കരയുടെ നാനാഭാഗങ്ങളില്‍ നിന്നായി മുപ്പതോളം ടീമുകള്‍ പങ്കെടുത്ത മത്സരം നയിച്ചത് ഡി.ബിജോ അടിമാലിയാണ്. ഒന്നാം സമ്മാനം - 5001 രൂപയും കാഞ്ഞിരക്കാട്ട് ഏലിയാമ്മ മത്തായി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും നേടിയത് പഴന്തോട്ടം സെന്‍റ് മേരിസ് യാക്കോബായ സുറിയാനി പള്ളി. രണ്ടാം സമ്മാനം - 2501 രൂപയും തുര്‍ക്കടയില്‍ ഏലിയാമ്മ കുര്യാക്കോ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും നേടിയത് മഴുവന്നൂര്‍ സെന്‍റ് തോമസ്‌ യാക്കോബായ സുറിയാനി പള്ളി. മൂന്നാം സമ്മാനം - 1001 രൂപയും പട്ടശ്ശേരില്‍ മത്തായി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും നേടിയത് പൂതൃക്ക സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളി. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ട്രോഫിയും വികാരിയും കണ്ടനാട് ഭദ്രാസന വൈദീക സെക്രട്ടറിയുമായ റവ.ഫാ.വര്‍ഗീസ് കളപ്പുരയ്ക്കല്‍ വിതരണം ചെയ്തു .

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.