സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, July 3, 2012

ലീഡ്സില്‍ യാക്കോബായ കുടുംബ സംഗമത്തിനുള്ള റജിസ്ട്രേഷനും, ഡീക്കന്‍ എല്‍ദോയ്ക്കു യാത്രയയപ്പും നല്‍കി.

 ജോസ് മാത്യു, ലിവര്‍പൂള്‍. 
 ലീഡ്സ്: ആകമാന സുറിയാനി ഓര്‍ത്തഡോക്സ്  സഭയുടെ യു.കെ. റിജീയണിന്റെ  നാലാമതു ഫാമിലി കോണ്‍ഫറന്‍സിനുള്ള റജിസ്ട്രേഷന്‍  ഉല്‍ഘാടനം ലീഡ്സ് സെന്റ് ജോര്‍ജ്  യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്  പള്ളിയില്‍ ആരംഭിച്ചു.
 ജൂണ്‍ 17 നു ഞായറാഴ്ച ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ വി. കുര്‍ബാനനന്തരം പ്രഥമ രജിസ്ട്രേഷന്‍ യു. കെ. റീജിയണല്‍ കൌണ്‍സില്‍ മെമ്പര്‍ വിജി കുരിയാക്കോസില്‍ നിന്നും സ്വീകരിച്ചു റജിസ്ട്രേഷന്‍  ഉല്‍ഘാടനം നിര്‍വഹിച്ചു. ലീഡ്സിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ യാക്കോബായ വിശ്വാസികളും നേരത്തേതന്നെ റജിസ്ട്രേഷന്‍ എടുത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുത്തനുഗ്രഹീതരാകേണ്ടതാണ്.തദവസരത്തില്‍ ഈ ഇടവകയില്‍ ഒന്നര വര്‍ഷം ശിശ്രൂഷ ചെയ്തിരുന്ന ഡീക്കന്‍. എല്‍ദോയ്ക്കു ഗംഭീര യാത്രയയപ്പും നല്‍കി.  ഉപരിപഠനത്തിനായി യു. കെ യിലെത്തിയ ഡീക്കന്‍ എല്‍ദൊ ഈ ഇടവകയില്‍ ചെയ്തു തന്ന ശിശ്രൂഷകള്‍ക്കും, നിസ്വാര്‍ഥ സേവനങ്ങള്‍ക്കും ഇടവക സെക്രറട്ടറി പീറ്റര്‍ തോമസ് നന്ദി അറിയിച്ചു. ട്രസ്റി സിജോ ചാക്കോ, വനിതാ സമാജം സെക്രട്ടറി  ബിന്‍സി ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
 മാഞ്ചസ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്സ് പള്ളിയുടെ ആഥിധേയത്തില്‍, സെപ്റ്റംബര്‍ 29, 30 (ശനി, ഞായര്‍) തീയതികളില്‍, വിതിന്‍ഷൊയിലെ, ഫോറം സെന്റെറില്‍ വച്ചു നടത്തപ്പെടുന്ന നാലാമതു കുടുംബ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.