സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, July 3, 2012

മോര്‍ തോമാശ്ലീഹ

"പന്ത്രണ്ടുപേരില്‍ ഒരുവനും ദീദ്ദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ് യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല.അതുകൊണ്ടു മറ്റ് ശിഷ്യന്മാര്‍ അവനോടു പറഞ്ഞു ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു.എന്നാല്‍ അവന്‍ പറഞ്ഞു അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ കാണുകയും,അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്ക്കുകയും ചെയ്താലല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല.എട്ടുദിവസങ്ങള്‍ക്ക് ശേഷം വീണ്ടും അവന്റെ ശിഷ്യന്മാര്‍ വീട്ടിലായിരുന്നപ്പോള്‍ തോമസൂം അവരോടു കൂടെ ഉണ്ടായിരുന്നു.വാതിലുകl അടച്ചിരുന്നു,യേശു വന്നു അവരുടെ മധ്യത്തില്‍ നിന്നുകൊണ്ടു പറഞ്ഞു നിങ്ങള്‍ക്ക് സമാധാനം.അവന്‍ തോമസ്സിനോട് പറഞ്ഞു;നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരിക എന്റെ കൈകള്‍ കാണുക.നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക.അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.തോമസ്സ് പറഞ്ഞു എന്റെ കര്‍ത്താവേ എന്റെ ദൈവമേ.യേശു അവനോടു പറഞ്ഞു നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍"
ക്രിസ്തുവര്‍ഷം 52- ല തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് പരക്കെ വിശ്വാസമുണ്ട്. മലബാറിലെ മുസ്സിരിസ്സിലാണു (കൊടുങ്ങല്ലൂര്‍ ) അദ്ദേഹം കപ്പലിറങ്ങിയതായി പറയപ്പെടുന്നത്. തെക്കെ ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന മലബാര്‍ ഇന്നത്തെ കേരളത്തെക്കാള്‍ വലുതും കേരളത്തിന്റെ വടക്കുഭാഗത്തു ഇന്നു മലബാര്‍ എന്ന വിശേഷിക്കപ്പെടുന്ന ഭൂവിഭാഗത്തില്‍ നിന്ന് വ്യത്യസ്തവുമായിരുന്നു. ക്രിസ്തുവര്‍ഷം ആരംഭിക്കുന്നതിനു മുമ്പേ മധ്യപൂര്‍വ്വ രാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിച്ചതില്‍ ഖ്യാതി നേടിയിരുന്നു മലബാര്‍ . മലബാറിന്റെ തീരപ്രദേശങ്ങളില്‍ ജൂത കോളനികളുണ്ടായിരുന്നു. ഇസ്ലാം മതത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പ് വരെ ഇവരുടെ വാണിജ്യഭാഷ, യേശു സംസാരിച്ചിരുന്ന അരമായ ഭാഷ ആയിരുന്നു. 
തോമാശ്ലീഹാ ദക്ഷിണ ഭാരതത്തില്‍ സുവിശേഷവേല നിര്‍വഹിച്ചതിന്റെ ഫലമായി രൂപമെടുത്തതായി കരുതപ്പെടുന്ന വിശ്വാസിസമൂഹങ്ങളുടെ പിന്മുറക്കാരാണ് തങ്ങളെന്ന ബോദ്ധ്യം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വംശസ്മൃതിയുടെ കേന്ദ്രബിന്ദുവാണ്. ഏഴരപ്പള്ളികള്‍ എന്നറിയപ്പെട്ട ഈ സമൂഹങ്ങളായി കരുതപ്പെടുന്നത് മുസ്സരിസ്സ് (കൊടുങ്ങല്ലൂര്‍ ), പാലയൂര്‍ (ചാവക്കാട്), കൊക്കമംഗലം, പരവൂര്‍ (കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കര്‍ (ചായല്‍ ), തിരുവിതാംകോട് (കന്യാകുമാരി) എന്നിവയാണ്. ഈ പ്രദേശങ്ങളില്‍ പലതും യഹൂദന്മാരുടെ ആവാസകേന്ദ്രങ്ങളായിരുന്നു. ഒടുവില്‍ പ്രവര്‍ത്തിച്ച സ്ഥലമായ തമിഴ്നാട്ടിലെ മൈലാപ്പൂരില്‍ വച്ച് ക്രിസ്തുവര്‍ഷം 72-ല്‍ അദ്ദേഹം മരണമടഞ്ഞതായും വിശ്വസിക്കപ്പെടുന്നു. തോമാശ്ലീഹയുടേതായി കരുതപ്പെടുന്ന കബറിടം മൈലാപൂരില്‍ ഇപ്പോഴുണ്ടെങ്കിലും അവിടുത്തെ ഭൗതികാവശിഷ്ടം സിറിയയിലെ എഡേസയിലേക്കും അവിടെ നിന്നും ഇറ്റലിയിലെ ഓര്‍ത്തൊണയിലേക്കും കൊണ്ടുപോയി സൂക്ഷിച്ചിരിക്കുന്നു. 
ജനനംഒന്നാം നൂറ്റാണ്ട്
ഗലീലി
മരണം72 ഡിസംബര്‍  21
മൈലാപൂര്‍  ഇന്ത്യ  
വിശുദ്ധര്‍  / വിശുദ്ധയായി പ്രഖ്യാപിച്ചത്സഭാരൂപീകരണത്തിനു മുന്‍പേ
ഓര്‍മ്മത്തിരുന്നാൾജൂലൈ 3 (റോമര്‍  കത്തോലിക്കരുടെ ലത്തീന്‍ , സിറിയക് and സിറോ-മലബാര്‍  വിഭാഗങ്ങള്‍, എന്നാല്‍  1970-നു മുന്‍പുള്ള റോമര്‍  കലണ്ടറനുസരിച്ച് ഡിസംബർ 21 ആയിരുന്നു)

ഡിസംബർ 21 (എപ്പിസ്കോപ്പല്‍  സഭകള്‍)
ചിത്രീകരണ ചിഹ്നങ്ങൾഇരട്ട, placing his finger in the side of Christ, കുന്തം (രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്നതിന്), മട്ടം (ആശാരിപ്പണി എന്ന അദ്ദേഹത്തിന്റെ തൊഴിലിനെ സൂചിപ്പിക്കാന്‍)
മധ്യസ്ഥതവാസ്തുശില്‍പ്പികള്‍, നിര്‍മ്മാണത്തൊഴിലാളികള്‍, ഇന്ത്യ മുതലായവ.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.