സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, July 22, 2012

തൃക്കുന്നത്ത്‌ സെമിനാരിയിലെ പ്രാര്‍ഥനാദൃശ്യം ചോര്‍ത്തിയിട്ടില്ലെന്ന്‌ ആഭ്യന്തരമന്ത്രി

കൊച്ചി: കഴിഞ്ഞ ജനുവരി 25 ന്‌ ആലുവ തൃക്കുന്നത്ത്‌ സെമിനാരിയില്‍ യാക്കോബായ സഭയുടെ ശ്രേഷ്‌ഠ കാതോലിക്ക ബാവ നടത്തിയ പ്രാര്‍ഥനയുടെ ദൃശ്യങ്ങളും ചിത്രങ്ങളും പോലീസിന്റെ പക്കല്‍നിന്ന്‌ ആര്‍ക്കും ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന്‌ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. 
സാജു പോള്‍ എം.എല്‍.എ. നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്‌ എഴുതി നല്‍കിയ മറുപടിയിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. ഹൈക്കോടതി നിരീക്ഷകന്റെ നിര്‍ദേശാനുസരണം ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും അവ മാധ്യമങ്ങള്‍ക്കു ചോര്‍ന്നതു സംബന്ധിച്ച്‌ അന്വേഷണം നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കി. തര്‍ക്കമുള്ള പള്ളികളും സ്‌ഥാപനങ്ങളും ഏതൊക്കെയാണെന്ന ചോദ്യത്തിന്‌ 32 പള്ളികളുടെ പേരാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ മറുപടിയിലുള്ളത്‌. 
1. തൃക്കുന്നത്ത്‌ സെഹിയോന്‍ ചര്‍ച്ച്‌, കുന്നയ്‌ക്കാല്‍. 2. സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ചര്‍ച്ച്‌, കുന്നയ്‌ക്കാല്‍. 3. സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ചര്‍ച്ച്‌, മുടവൂര്‍. 4. അരമന ചര്‍ച്ച്‌, മൂവാറ്റുപുഴ. 5. സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌, പോത്താനിക്കാട്‌. 6. സെന്റ്‌ ജോണ്‍സ്‌ ചര്‍ച്ച്‌, ഞാറയ്‌ക്കാട്‌. 7. സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ചര്‍ച്ച്‌, പുത്തന്‍കുരിശ്‌. 8. തൃക്കുന്നത്ത്‌ സെമിനാരി, ആലുവ. 9. സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌, ഓടയ്‌ക്കാലി. 10. സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌, പിറവം. 11. സെഹിയോന്‍ ചര്‍ച്ച്‌, ഓണക്കൂര്‍. 12. സെന്റ്‌ തോമസ്‌ ചര്‍ച്ച്‌, നെച്ചൂര്‍. 13. മാര്‍ യോഹന്നാസ്‌ യഹിദിയ ചര്‍ച്ച്‌, മുളക്കുളം. 14. മേരിഗിരി ചര്‍ച്ച്‌, ആറൂര്‍, കൂത്താട്ടുകുളം. 15. സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌ മണ്ണത്തൂര്‍, കൂത്താട്ടുകുളം. 16. സെന്റ്‌ ജോണ്‍സ്‌ ചര്‍ച്ച്‌, വടകര, കൂത്താട്ടുകുളം. 17. ബേഥേല്‍ സൂലോക്കോ ചര്‍ച്ച്‌, പെരുമ്പാവൂര്‍. 18. സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ചര്‍ച്ച്‌, കോലഞ്ചേരി. 19. സെന്റ്‌ ജോണ്‍സ്‌ ചര്‍ച്ച്‌, കണ്യാട്ടുനിരപ്പ്‌. 20. സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌, പഴന്തോട്ടം. 21. സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌, കടമറ്റം. 22. സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ചര്‍ച്ച്‌, കുറിഞ്ഞി. 23. സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌, കോട്ടൂര്‍, കോലഞ്ചേരി. 24. സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ വരിക്കോലി. 25. സെന്റ്‌ മൈക്കിള്‍സ്‌ ചര്‍ച്ച്‌, മാമലശേരി. 26. സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌, വെട്ടിത്തറ. 27. താബോര്‍ ചര്‍ച്ച്‌, ഊരമന. 28. സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌, പാങ്കോട്‌. 29. സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌, ആട്ടിന്‍കുന്ന്‌. 30. സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌, പീച്ചാനിക്കാട്‌. 31. സെന്റ്‌ തോമസ്‌ ചര്‍ച്ച്‌, മുളന്തുരുത്തി. 32. സെന്റ്‌ ഇഗ്നേഷ്യസ്‌ ചര്‍ച്ച്‌, കാഞ്ഞിരമറ്റം - എന്നിവയാണവ. 
സഭാ തര്‍ക്കം തീര്‍ക്കാന്‍ ജനപ്രതിനിധികളെയും ഇതര സമുദായ നേതാക്കളെയും ഉള്‍പ്പെടുത്തി അനുരഞ്‌ജന സമിതികളെ ചുമതലപ്പെടുത്തേണ്ടതുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കുമെന്നു മുഖ്യമന്ത്രി വ്യക്‌തമാക്കി. മന്ത്രിസഭ ഉപസമിതി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിവരുന്നു. 
തര്‍ക്കം നിലവിലുള്ള പള്ളികളില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ പോലീസ്‌ ജാഗ്രത പുലര്‍ത്തുന്നുണ്ട്‌. കോടതി വിധികള്‍ അംഗീകരിക്കാനും വീതക്രമം അനുസരിച്ച്‌ ഇരുവിഭാഗത്തിനും ആരാധന നടത്താനും ചര്‍ച്ചയില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 
32 പള്ളികളില്‍ തര്‍ക്കമുണ്ടെന്നു പറയുമ്പോള്‍ തര്‍ക്കപരിഹാരത്തിന്‌ സ്വീകരിച്ച മാനദണ്ഡം എന്തെന്നു മറുപടിയില്‍ വ്യക്‌തമല്ല. പല പള്ളികളിലും ബഹുഭൂരിപക്ഷവും ന്യൂനപക്ഷവുമുണ്ട്‌. 
നിലവില്‍ തര്‍ക്കമില്ലാതെ ആരാധന നടന്നുപോകുന്ന പള്ളികളുമുണ്ട്‌. ബഹുഭൂരിപക്ഷത്തിന്‌ ഇടവകഭരണവും ന്യൂനപക്ഷത്തിന്‌ ആരാധനാ സൗകര്യവും നല്‍കണമെന്നതാണ്‌ യാക്കോബായ സഭയുടെ നിലപാട്‌. പള്ളികളെല്ലാം തങ്ങളുടെ 1934 ലെ ഭരണഘടനാപ്രകാരം ഭരിക്കപ്പെടണമെന്നാണ്‌ ഓര്‍ത്തഡോക്‌സ് സഭയുടെ വാദം. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.