സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, July 22, 2012

പാത്രിയര്‍ക്കീസ്‌ ബാവായുടെ പ്രത്യേക പ്രതിനിധി അമേരിക്കന്‍ അതിഭദ്രാസന കോണ്‍ഫറന്‍സിന്‌ എത്തുന്നു


ന്യൂയോര്‍ക്ക്‌: മലങ്കര അതിഭദ്രാസനത്തിന്റെ ഈ വര്‍ഷത്തെ ഫാമിലി & യൂത്ത്‌ കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്നതിന്‌ ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ തന്റെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചിരിക്കുന്ന നെതര്‍ലന്‍ഡിലെ പാത്രിയാര്‍ക്കല്‍ വികാരി അഭി.(ഡോ.) മോര്‍ പോളിക്കാര്‍പ്പസ്‌ ഔഗേന്‍ എയ്‌ഡിന്‍ മെത്രാപ്പോലീത്താ ഈയാഴ്‌ച ന്യൂയോര്‍ക്കില്‍ എത്തിച്ചേരും. ദൈവശാസ്‌ത്രത്തിലും, വിവിധഭാഷകളിലും പണ്‌ഠിതനും ഉന്നതബിരുദധാരിയുമായ മോര്‍ പോളിക്കാര്‍പ്പസ്‌ മെത്രാപ്പോലീത്ത ടര്‍ക്കിയിലെ പ്രസിദ്ധ ക്രിസ്‌ത്യന്‍ പട്ടണമായ തുറബ്ദീന്‍ സ്വദേശിയാണ്‌. 
അമേരിക്കന്‍ ഐക്യനാടുകളില്‍ ദീഘകാലം താമസിച്ച്‌ ഉപരിപഠനം പൂര്‍ത്തീകരിച്ചിട്ടുള്ള മെത്രാപ്പോലീത്തായുടെ സാന്നിദ്ധ്യവും, യുവത്വത്തിന്റെ നിറവില്‍ ചെറുതലമുറയുടെ വിവിധവിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വതസിദ്ധമായ പ്രാവീണ്യവും അമേരിക്കന്‍ ഭദ്രാസനത്തിലെ യുവതലമുറയ്‌ക്ക്‌ പ്രത്യേക പ്രാധാന്യത്തോടെ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ കുടുംബമേളക്ക്‌ ഏറെ മുതല്‍ക്കൂട്ടായിരിക്കുമെന്നതില്‍ രണ്ടു പക്ഷമില്ല. പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവായ്‌ക്ക്‌ ഈ ഭദ്രാസനത്തെക്കുറിച്ചുള്ള പ്രത്യേക പരിഗണനയും, വി. സഭയുടെ നാളത്തെ ചുമതലക്കാരാകേണ്ടവരായ യുവതലമുറയോടുള്ള സ്‌നേഹവാത്സല്യത്തിന്റെ പാരമ്യതയും പ്രകടമാ ക്കുന്ന നടപടിയായി ഏവരും ഇതിനെ കാണണം. മെരിലാന്റിലെ മൗണ്ട്‌ സെന്റ്‌ മേരീസ്‌ യൂണിവേഴ്‌സിറ്റി കാമ്പസ്സില്‍ ജൂലൈ 26 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടത്തത്തക്കവണ്ണം ക്രമീകരിച്ചിരിക്കുന്ന മലങ്കര ആര്‍ച്ചുഡയോസീസ്‌ ഓഫ്‌ ദി സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്കയുടെ ഫാമിലി & യൂത്ത്‌ കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നതായി ഭദ്രാസന സെക്രട്ടറി വെരി.റവ.ഏബ്രഹാം കടവില്‍ കോറെപ്പിസ്‌കോപ്പായും , ജനറല്‍ കണ്‌വീനറും ഭദ്രാസന ട്രഷറാറുമായ ശ്രീ.സാജു പൗലൂസ്‌ സി.പി.എ. യും പ്രസ്‌താവിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.