സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, July 21, 2012

ആയിരം പൂര്‍ണചന്ദ്രന്മാരെ ദര്‍ശിച്ച നിറവില്‍ ശ്രേഷ്ഠ കാതോലിക്കാ ബാവ

 ബഹുമാനപ്പെട്ട ഭകഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.അനൂപ്‌ ജേക്കബ്‌ പ്രസംഗിക്കുന്നു. 
ബഹുമാനപ്പെട്ട എക്സൈസ് വകുപ്പ് മന്ത്രി കെ ബാബു പ്രസംഗിക്കുന്നു. 
അഭി  കുര്യാക്കോസ് മാര്‍ തെയോഫിലാസ് മെത്രാപ്പോലിത്ത പ്രസംഗിക്കുന്നു. 
അഭി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്ത പ്രസംഗിക്കുന്നു. 
മുന്‍ മന്ത്രി എസ് ശര്‍മ പ്രസംഗിക്കുന്നു. 
 ബഹുമാനപ്പെട്ട  UDF കണ്‍വീനര്‍ ശ്രീ പി.പി.തങ്കച്ചന്‍  പ്രസംഗിക്കുന്നു. 
മംഗളം പത്രാധിപന്‍ ശ്രീ സാജന്‍ മാത്യു ശ്രേഷ്ഠ ബാവയ്ക്ക് പൂച്ചെണ്ട് നല്‍കുന്നു. 
Photos: Reji.P.Varghese
ആയിരം പൂര്‍ണചന്ദ്രന്മാരെ ദര്‍ശിച്ച നിറവില്‍ ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ 84-ാം ജന്മദിനം.
പുത്തന്‍കുരിശ്:ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവായുടെ എണ്‍പത്തിനാലാം പിറന്നാള്‍ പുത്തന്‍കുരിശു പാത്രിയര്‍ക്ക സെന്ററില്‍ ആഘോഷിച്ചു.തികച്ചും ലളിതമായി നടന്ന ചടങ്ങില്‍ സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ചു.പ്രതിസന്ധികളില്‍ തളരാതെ സഭയെ മുന്നോട്ടു  നയിക്കാന്‍ ശ്രേഷ്ഠ ബാവയ്ക്ക് ദൈവം ശക്തി നല്‍കുന്നു.ക്രിസ്തീയ സഭകള്‍ എല്ലാ കാലത്തും പീഡനങ്ങള്‍ ഏറ്റു ആണ് വളര്‍ന്നത്‌. തീയില്‍ കുരുത്തതൊന്നും വെയിലത്ത് വാടിയ ചരിത്രം ഇല്ല.സഭയുടെ വളര്‍ച്ചയും യാക്കോബായ സഭയുടെ ചരിത്രവും ശ്രേഷ്ഠ ബാവായെ കൂടാതെ പൂര്‍ണ്ണമാവുകയില്ല.ബാവയ്ക്ക് ആയുരാരോഗ്യ സൌഖ്യം ദൈവം നല്‍കട്ടെ  എന്നും അഭി.മെത്രാപ്പോലിത്ത അദ്ധ്യക്ഷ പ്രസംഗത്തില്‍ ആശംസിച്ചു.
ശ്രേഷ്ഠ ബാവ സഭയില്‍ മാത്രമല്ല സമൂഹത്തിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് യാക്കോബായ വിശ്വാസികള്‍ക്ക് അഭിമാനകരമാണന്നു ബഹുമാനപ്പെട്ട ഭകഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.അനൂപ്‌ ജേക്കബ്‌ പറഞ്ഞു. വട്ടപൂജ്യത്തില്‍ നിന്നും സഭയെ ഇന്ന് കാണുന്നരീതിയില്‍ വളര്‍ത്തിയത് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയാണന്നു UDF കണ്‍വീനര്‍ ശ്രീ പി.പി.തങ്കച്ചന്‍ പറഞ്ഞു.
എക്സൈസ് മന്ത്രി കെ ബാബു, മുന്‍മന്ത്രിമാരായ എസ് ശര്‍മ,ജോസ് തെറ്റയില്‍,    മംഗളം പത്രാധിപന്‍ സാജന്‍ മാത്യു, എ കെ ശശീന്ദ്രന്‍ എം എല്‍ എ, സാജു പോല്‍ എം എല്‍ എ,ടി യു കുരുവിള , DCC പ്രസിഡണ്ട്‌ വി.ജെ പൗലോസ്‌ സഭയില്‍ എല്ലാ ഭക്ത സംഘടനകള്‍ക്കും വേണ്ടി അഭി.കുര്യാക്കോസ് മാര്‍ തെയോഫിലാസ്,ഭദ്രാസനങ്ങള്‍ക്ക് അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ മറുപടി പ്രസംഗം നടത്തി. പ്രതിസന്ധികളില്‍ ദൈവം കൈപിടിച്ച് നടത്തുന്നു. പ്രാര്‍ത്ഥനയോടെ മാത്രം കാര്യങ്ങള്‍ ചെയ്യുന്നു. മെത്രാന്‍ കക്സികള്‍ക്ക് ഭൂരിപക്ഷമുള്ള ഒരു പള്ളികളിലും അവകാശ വാദം ഉന്നയിക്കരുത് എന്ന് ബാവ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ യാക്കോബായ സഭയ്ക്ക് ഭൂരിപക്ഷമുള്ള പള്ളികള്‍ അടച്ചിടാന്‍ സഭ സമ്മതിക്കുകയില്ലന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.ഇത്രയും കാലം വഴി നടത്തിയ ദൈവത്തിനു നന്ദി.ആശംസകളര്‍പ്പിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞു ശ്രേഷ്ഠ ബാവ പ്രസംഗം അവസാനിപ്പിച്ചു. സഭയിലെ അഭി. മെത്രാപ്പോലിത്തമാരും,വന്ധ്യ കോര്‍ എപ്പിസ്കോപ്പമാരും, വൈദീകരും, സമര്‍പ്പിതരായ കന്യാസ്ത്രീകളും,ഭക്ത സംഘടനാ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്ര മന്ത്രി ബഹുമാനപ്പെട്ട കെ.വി.തോമസ്‌ പാത്രിയര്‍ക്കാ സെന്ററില്‍ എത്തി ബാവയെ ആശംസകള്‍ അര്‍പ്പിച്ചു. 
പ്രതിപക്ഷ നേതാവ് ശ്രീ വി.എസ് അച്യുതാനന്ദന്‍ ഡല്‍ഹിയില്‍ നിന്നും  ഫോണില്‍  വിളിച്ചു ആശംസകള്‍ നേര്‍ന്നു.  

1 comment:

Anonymous said...

ശ്രേഷ്ഠ ബാവ തിരുമനസ്സിനു ജന്മദിനാശംസകള്‍ നേരുന്നു. ശ്രേഷ്ഠ പിതാവിന്റെ നേതൃത്വത്തില്‍ യാക്കോബായ സഭയ്ക്കുണ്ടായ വളര്‍ച്ചയില്‍ നമുക്ക് എന്നും അഭിമാനിക്കാം. ദൈവം ശ്രേഷ്ഠ ബാവയ്ക് എല്ലാവിധ അനുഗ്രഹങ്ങളും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. വിനയപൂര്‍വ്വം മധു തോമസ്‌

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.