സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, July 15, 2012

യാക്കോബായ സഭ വിശ്വാസ പ്രഖ്യാപന റാലി നടത്തി


സഭയില്‍ നിലവില്‍ അല്‍മായ ഫോറം എന്ന സംഘടനയില്ല. മൂന്നു വര്‍ഷം മുന്‍പു നടന്ന സഭാ സുന്നഹദോസ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തിരുന്നു. അല്‍മായ ഫോറത്തിന്റെ മറവില്‍ സഭാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് യോഗങ്ങള്‍ സംഘടിപ്പിക്കുന്നതു ശരിയല്ല. തെറ്റുതിരുത്തി മാര്‍ ക്ളിമ്മീസ് തിരിച്ചുവരികയാണെങ്കില്‍ സ്വീകരിക്കും. എന്നാല്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവരെ സ്വീകരിക്കില്ലെന്നും ശ്രേഷ്ഠ ബാവാ വ്യക്തമാക്കി.
മൂവാറ്റുപുഴ: യാക്കോബായ സുറിയാനി സഭയ്‌ക്ക് അവകാശപ്പെട്ട മൂവാറ്റുപുഴ അരമനപ്പളളിയും സ്വത്തും വീണ്ടെടുക്കാന്‍ വിശ്വാസികള്‍ക്കു കഴിയുമെന്നും തക്കസമയത്ത്‌ അവരതു ചെയ്യുമെന്നും ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു. യാക്കോബായ സുറിയാനി സഭ മൂവാറ്റുപുഴയില്‍ നടത്തിയ വിശ്വാസ പ്രഖ്യാപന റാലിക്കുശേഷം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വിശദീകരണയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തര്‍ക്കങ്ങള്‍ പഠിക്കാന്‍ ഹിന്ദു-മുസ്ലിം-ക്രൈസ്‌തവ വിഭാഗത്തിലുളളവര്‍ ഉള്‍പ്പെടുന്ന മദ്ധ്യസ്‌ഥരെ ഏല്‍പ്പിക്കാന്‍ തയാറാണെന്നും ചെലവ്‌ യാക്കോബായ സഭ വഹിക്കാമെന്നും അദ്ദേഹം പറഞ്ഞു. മദ്ധ്യസ്‌ഥര്‍ യാക്കോബായ സഭയ്‌ക്ക് അവകാശമില്ലെന്നു ബോധ്യപ്പെടുത്തിയാല്‍ പ്രായ്‌ശ്ചിത്തം ചെയ്യാന്‍ ഒരുക്കമാണെന്നും ബാവ പറഞ്ഞു. യാക്കോബായ സഭയുടെ പളളികളില്‍ നിന്നും സ്വത്തുവകകളില്‍ നിന്നും എതിര്‍പക്ഷം ഒഴിഞ്ഞുമാറിയേമതിയാവൂവെന്നും ഇല്ലെങ്കില്‍ ഒഴിച്ചു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ സ്വത്തിന്റെയും ഇടപാടുകളുടേയും കണക്കുകള്‍ സുതാര്യമാണ്‌. പുത്തന്‍കുരിശ്‌ പാത്രിയര്‍ക്ക സെന്ററില്‍ ഇതെല്ലാം വ്യക്‌തമായുണ്ട്‌. പരിശോധിക്കാന്‍ അവകാശമുളളവര്‍ക്കു നല്‍കാന്‍ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത താമസക്കാരെ ഒഴിവാക്കി മുവാറ്റുപുഴ അരമന വിട്ടു തരനമെന്നാവശ്യപ്പെട്ടു യാക്കോബായ സംഘടിപ്പിച്ച വിശ്വാസ പ്രഖ്യാപന റാലിയില്‍ പതിനായിരക്കണക്കിനു വിശ്വാസികള്‍ അണിനിരന്നു. മുവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്തുനിന്നും ആരംഭിച്ച റാലി മുവാറ്റുപുഴ ഭദ്രാസന മെത്രാപ്പോലിത്ത ബി. മാത്യൂസ്‌ മാര്‍ അന്തീമോസ് മെത്രാപ്പോലിത്ത ഫ്ലാഗ് ഓഫ് ചെയ്തു. സഭാ സെക്രട്ടറി ബാറീത്തോ മഹീറോ തമ്പു ജോര്‍ജ് തുകലന്‍,സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഭക്ത സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ രെആലിയ്ക്കു നേതൃത്വം നല്‍കി.  നൂറു കണക്കിന്  വൈദീക ശ്രേഷ്ടര്‍, കന്യാസ്ത്രീകള്‍, ശെമ്മാശ്ശന്മാര്‍,പതിനായിരക്കണക്കിന് വിശ്വാസികളും റാലിയില്‍ അണിനിരന്നു.റാലി ടൌണ്‍ ഹാളില്‍ എത്തിയതിനെതുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ അഭി മാത്യൂസ്‌ മോര്‍ ഇവാനിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ചു.അഭി മാത്യൂസ്‌ മാര്‍ അന്തീമോസ് മെത്രാപ്പോലിത്ത സ്വാഗതം പറഞ്ഞു.യാക്കോബായ സഭയുടെ സ്വത്തായ മുവാറ്റുപുഴ അരമന വിട്ടു കിട്ടുന്നതുവരെ സഭാ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് അഭി.മാത്യൂസ്‌ മോര്‍ ഇവാനിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.അരമനയിലെ പഴയ പള്ളിയുള്‍പ്പടെ പൊളിച്ചുമാറ്റി പുതിയത് പണിതു അരമന കൈവശപ്പെടുത്താനുള്ള നീക്കം വ്യാമോഹം മാത്രമാനന്നും അഭി മെത്രാപോലിത്ത പറഞ്ഞു. 
ജൂലൈ 22 നു എണ്‍പത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന ശ്രേഷ്ഠ കത്തോലിക്കാ ബാവയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചുള്ള പ്രമേയം യാക്കോബായ യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ബിജു സ്കറിയ അവതരിപ്പിച്ചു. 
യാകൊബായ സഭയുടെ പൂര്‍വിക സ്വത്തില്‍ അവകാശം പറയാന്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് യാതൊരു അവകാശവും ഇല്ലാന്ന് അഭി അഭി കുര്യാക്കോസ് മാര്‍ തെയോഫിലാസ് മെത്രാപ്പോലിത്ത ആമുഖ സന്ദേശത്തില്‍ പറഞ്ഞു.അരമനയുടെ ആധാരത്തില്‍ തന്നെ ഇത് യാക്കോബായ സഭയുടെ ആവശ്യത്തിനായി ഉള്ളതാണന്നു വ്യക്തമാണ്. സഭാ വിട്ടു പോയ പലരും പിന്നീട് തിരിച്ചു വന്ന ചരിത്രം ഉണ്ട്. തോമസ്‌ അത്താനസിയോസും തെറ്റ് തിരുത്തി തിരിച്ചു വരുമെന്ന് സഭാ കരുതി. അതുകൊണ്ടാണ് മുവാറ്റുപുഴ അരമന വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടു ആവശ്യപ്പെടാന്‍ കാലതാമസം ഉണ്ടായത്.കള്ളാ രേഖകള്‍ സമര്‍പ്പിച്ചാണ് പള്ളി പണിയുന്നതിനു തോമസ്‌ അത്താനാസിയോസ് അനുമതി വാങ്ങിയിരിക്കുന്നത് എന്നും അഭി കുര്യാക്കോസ് മാര്‍ തെയോഫിലാസ് മെത്രാപ്പോലിത്ത പറഞ്ഞു. 
 ഏതൊക്കെ പീഡനങ്ങള്‍ സഹിച്ചാലും മരണം വരെ സഭയില്‍ അടിയുറച്ചു നിന്ന് പ്രവര്‍ത്തിക്കുമെന്ന് തുടര്‍ന്ന് സംസാരിച്ച സഭ സെക്രട്ടറി തമ്പു ജോര്‍ജ് പറഞ്ഞു. ശത്രുക്കളുടെ കൂട്ട് പിടിച്ചു സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വിശ്വാസികള്‍ തിരിച്ചറിയണമെന്ന് തമ്പു ജോര്‍ജ് ഓര്‍മ്മിപ്പിച്ചു. 
സഭയിലെ മെത്രാപ്പോലിത്തമാരും, സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും വേദിയില്‍ സന്നിഹിദരായിരുന്നു. റാലിയോടനുബന്ധിച്ചു നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വന്‍ പോലീസെ സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ്‌ ചെയ്തിരുന്നത്. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.