കോലഞ്ചേരി: മലങ്കര സഭയിലെ മുഴുവന്‍ പള്ളികളിലും തിരഞ്ഞെടുപ്പ് നടത്തി ഭൂരിപക്ഷത്തിന് പള്ളികള്‍ വിട്ടുനല്‍കിയാല്‍ സഭാ തര്‍ക്കം അവസാനിക്കുമെന്ന് വിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റ് ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
യാക്കോബായ സഭയുടെ 52-ാമത് അഖില മലങ്കര പ്രാര്‍ഥനാ യജ്ഞത്തില്‍ മാര്‍ മിഖായേല്‍ പള്ളിയില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത.
കണ്ടനാട് ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ ഈവാനിയോസ് യോഗം ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. വര്‍ഗീസ് പുല്ലാട്ടില്‍, ഫാ. ജോണ്‍ പുന്നമറ്റം, ഫാ. ലാല്‍ പട്ടരുമഠം, മോന്‍സി വാവച്ചന്‍, അഡ്വ. ജോര്‍ജ്കുട്ടി എബ്രഹാം, ബേബി മാത്യു, പി.ടി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

No comments:
Post a Comment