സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, July 19, 2012

ഓര്‍ത്തഡോക്‌സ് വിഭാഗം അവകാശവാദം ഉപേക്ഷിക്കണം -ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത


മൂവാറ്റുപുഴ: മൂവാറ്റുപുഴ അരമനയും വസ്തുവകകളും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന വാദം വാസ്തവ വിരുദ്ധമാണെന്നും അവകാശവാദം ഉപേക്ഷിക്കണമെന്നും യാക്കോബായ സഭാ മീഡിയ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
യാക്കോബായ സഭയ്ക്ക് അവകാശപ്പെട്ട അരമനയിലും ദേവാലയത്തിലും മറ്റ് വസ്തുവകകളിലും അവകാശവാദം ഉന്നയിക്കുന്നത് ആധികാരിക രേഖകളെയും ആധാരത്തെയും പരിഗണിക്കാതെയാണ്.
1975 നു ശേഷം ഇരു സഭകളായി തുടര്‍ന്നതില്‍ പിന്നെ മൂവാറ്റുപുഴ അരമന യാക്കോബായ സഭയുടെ പ്രാദേശിക തലവനും കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തയുമായ ശ്രേഷ്ഠ ബസേലിയോസ് പൗലൂസ് ദ്വിതീയന്‍ ബാവ 43 വര്‍ഷം താമസിച്ച യാക്കോബായ സഭാ കേന്ദ്രമായിരുന്നു എന്ന് ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. 1877 ല്‍ സ്ഥലം യാക്കോബായ സഭയ്ക്കു വേണ്ടിയാണ് വാങ്ങിയതെന്നും 70 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചതും തര്‍ക്കം നിലനില്‍ക്കെ നിര്‍മാണം നടത്തുന്നതും ആണ് പ്രതിസന്ധിക്ക് കാരണമെന്നും ഇദ്ദേഹം പറഞ്ഞു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.