സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, May 11, 2012

വ്യാജപരസ്യം നല്‍കി കബളിപ്പിക്കല്‍ : ഇന്ദുലേഖ, ധാത്രി, ശ്രീധരീയം ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു, നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ്.

തിരുവനന്തപുരം: തെറ്റായ പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിച്ച കുറ്റത്തിനു പ്രമുഖ ഉല്‍പ്പന്നങ്ങള്‍ ഡ്രഗ്‌സ് കണ്ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഇന്ദുലേഖ, ധാത്രി, ശ്രീധരീയം എന്നിവയുടെ ഉല്‍പ്പന്നങ്ങളാണ് സംസ്ഥാനവ്യാപകമായി റെയ്ഡ് നടത്തി പിടിച്ചെടുത്തത്. ഇടുക്കി ഒഴികെയുള്ള ജില്ലകളിലെ സൂക്ഷിപ്പ് കേന്ദ്രങ്ങളും നിര്‍മ്മാണ കേന്ദ്രങ്ങളിലും ഡ്രഗ്‌സ് കണ്ട്രോള്‍ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റെയ്ഡ്. ശ്രീധരീയം സ്മാര്‍ട്ട് ലീന്‍, ഇന്ദുലേഖ ഗോള്‍ഡ് ഹെയര്‍ കെയര്‍ ഓയില്‍ , ധാത്രി ഫെയര്‍ ക്രീം, ധാത്രി ഹെയര്‍ ഓയില്‍ എന്നീ പ്രമുഖ ഉല്‍പ്പന്നങ്ങള്‍ വ്യാജ പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുകയായിരുന്നു എന്നും സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയ ഉല്‍പ്പന്നങ്ങള്‍ അല്ല വിപണിയില്‍ ഇറക്കിയതെന്നും റെയ്ഡില്‍ കണ്ടെത്തി. തുടര്‍ന്ന് അമ്പതു ലക്ഷത്തോളം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഡ്രഗ്‌സ് ആന്‍ഡ് മാജിക്കല്‍ റെമഡീസ് ആക്റ്റ് പ്രകാരം വ്യാജപരസ്യം നല്‍കിയതിനും മിസ് ബ്രാന്റിംഗ് നടത്തിയതിനും ഉപഭോക്താക്കളെ വഞ്ചിച്ചതിനും നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റെയ്ഡ് സംബന്ധിച്ച വാര്‍ത്ത എല്ലാ ചാനലുകളേയും അറിയിച്ചെങ്കിലും കമ്പനികള്‍ ഇടപെട്ട് വാര്‍ത്ത മുക്കി. ഈ വിവരം അറിഞ്ഞിട്ടും വാര്‍ത്താ ചാനലുകള്‍ ഒന്നും ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയില്ല. ലക്ഷക്കണക്കിനു രൂപയുടെ പരസ്യമാണ് മൂന്നു ബ്രാന്‍ഡുകളും മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. നേരത്തെ ഈസ്‌റ്റേണ്‍ ഫാക്ടറിയില്‍ റെയ്ഡ് നടത്തി മുളകുപൊടി നശിപ്പിച്ച വാര്‍ത്തയും മറ്റു മാധ്യമങ്ങള്‍ മുക്കിയിരുന്നു....

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.