സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, May 11, 2012

യാക്കോബായ സഭ 'വിജ്ഞാനമിത്ര' പദ്ധതി നടപ്പാക്കുന്നു


അങ്കമാലി: യാക്കോബായ സഭ വിദ്യാഭ്യാസ വികസന പരിപാടി നടപ്പാക്കുന്നു. 'വിജ്ഞാന മിത്ര' എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതി 12ന് രാവിലെ 9 ന് ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി.പി. മത്തായി ഉദ്ഘാടനം ചെയ്യും. ചെറിയ വാപ്പാലശ്ശേരി മോര്‍ ഇഗ്‌നാത്തിയോസ് പള്ളിയില്‍ നടക്കുന്ന യോഗത്തില്‍ ഫാ. ഇട്ടൂപ്പ് ആലുക്കല്‍ അധ്യക്ഷനാകും. ഫിസാറ്റ് എന്‍ജിനീയറിങ് കോളേജിലെ റിസോഴ്‌സ് ടീം ആണ് നേതൃത്വം നല്‍കുന്നത്.
എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തി ഉന്നതവിജയം നേടാന്‍ പ്രാപ്തരാക്കുകയാണ് വിജ്ഞാനമിത്ര പദ്ധതിയുടെ ലക്ഷ്യം. വൈദികര്‍, അധ്യാപകര്‍, മനഃശാസ്ത്രജ്ഞര്‍, കരിയര്‍ ഗൈഡന്‍സ് വിദഗ്ദ്ധര്‍ എന്നിവര്‍ ക്ലാസ്സെടുക്കും. പ്രാര്‍ഥന, ധ്യാനം, കൗണ്‍സലിങ് എന്നിവയും ഉണ്ടാകും. എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്ലാസ്സ്.
മെയ്, ആഗസ്ത്, നവംബര്‍, ഫിബ്രവരി, മാസങ്ങളില്‍ എസ്.എസ്.എല്‍.സി. കുട്ടികള്‍ക്കും, ജൂണ്‍, സപ്തംബര്‍, ഡിസംബര്‍, മാര്‍ച്ച് മാസങ്ങളില്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും ജൂലായ്, ഒക്ടോബര്‍, ജനവരി, ഏപ്രില്‍ മാസങ്ങളില്‍ ഡിഗ്രി, പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കും ആണ് ക്ലാസ് സംഘടിപ്പിക്കുക. ഓരോ കുട്ടിയുടെയും പഠനപുരോഗതി മൂന്നുമാസത്തിലൊരിക്കല്‍ വിലയിരുത്തും. തുടര്‍ന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. അങ്കമാലി മേഖലാ സുവിശേഷ സംഘമാണ് വിജ്ഞാനമിത്ര പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.