സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, May 11, 2012

സഭാതര്‍ക്കം: ജില്ലയില്‍ ഉന്നതഉദ്യോഗസ്‌ഥരെ മാറ്റുന്നു


മൂവാറ്റുപുഴ: കഴിഞ്ഞ ഏതാനും മാസങ്ങളായി ജില്ലയില്‍ സഭാ തര്‍ക്കം രൂക്ഷമായതും പളളികള്‍ സംഘര്‍ഷഭൂമിയായതിനും പിന്നില്‍ ജില്ലാ ഭരണകൂടത്തിന്റെ അലംഭാവമോ വീഴ്‌ചയോ ആണെന്ന വിലയിരുത്തലിനെ തുടര്‍ന്ന്‌ ജില്ലയില്‍ റവന്യൂ വകുപ്പിലും പോലീസിലും പലരുടേയും കസേരകള്‍ക്ക്‌ സ്‌ഥാനചലനം സംഭവിക്കും. ഇതിന്റെ ആദ്യസൂചനയെന്ന വണ്ണമാണ്‌ വിരമിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കിയിരിക്കേ മൂവാറ്റുപുഴ ആര്‍.ഡി.ഒ. മണിയമ്മയെ സ്‌ഥലം മാറ്റിയത്‌. കൂടുതല്‍ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ്‌ സൂചന.
യാക്കോബായ-ഓര്‍ത്തഡോക്‌സ് പക്ഷങ്ങള്‍ തമ്മിലുളള തര്‍ക്കം കോലഞ്ചേരി പളളി പ്രശ്‌നത്തോടെയാണ്‌ അടുത്തിടെ മുര്‍ച്‌ഛിച്ചത്‌. ദിവസങ്ങളോളം യാക്കോബായ വിഭാഗവും ഓര്‍ത്തഡോക്‌സ് പക്ഷവും കോലഞ്ചേരി പളളിയെച്ചൊല്ലി തര്‍ക്കവും സംഘര്‍ഷവും ഉണ്ടായി. ഇതേ തുടര്‍ന്ന്‌ നാലംഗ നിക്ഷ്‌പക്ഷ മധ്യസ്‌ഥരെ കോലഞ്ചേരി പളളിത്തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ചയ്‌ക്ക് നിയോഗിക്കാമെന്ന്‌ സര്‍ക്കാര്‍ യാക്കോബായ പക്ഷത്തിന്‌ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ്‌ കോലഞ്ചേരി പളളിത്തര്‍ക്കം താല്‍ക്കാലികമായെങ്കിലും അവസാനിച്ചത്‌. മാമ്മലശേരി, പിറവം, പഴന്തോട്ടം, കണ്യാട്ടുനിരപ്പ്‌ പളളികളിലും യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം ഇതിനെ വീണ്ടും കടുത്തു. കണ്യാട്ടുനിരപ്പ്‌ പളളിയില്‍ യാക്കോബായ പക്ഷത്തിനു നേരെ ലാത്തിചാര്‍ജ്‌ ഉണ്ടായി. പിറവം ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞയുടനേ സഭാവിശ്വാസികളെ പോലീസ്‌ തല്ലിച്ചതച്ചത്‌ പ്രതിഷേധത്തിന്‌ ശക്‌തികൂട്ടി. മാമലശേരി, പിറവം, പഴന്തോട്ടം പളളികളിലും നിരന്തരം പ്രശ്‌നങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇതിലൊക്കെ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ അനുകൂലിക്കുന്ന നയമാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന്‌ യാക്കോബായ വിഭാഗം ആരോപിച്ചു. 
കോലഞ്ചേരി പളളിയില്‍ നാലു മദ്ധ്യസ്‌ഥരെ നിയോഗിക്കാമെന്ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയ്‌ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്‌ഥാനത്തിലാണ്‌ പിറവം പളളിയുടെ സണ്‍ഡേ സ്‌കൂളില്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിന്‌ പ്രവേശിക്കാന്‍ ഇരുപക്ഷവും യോജിച്ചത്‌. എന്നാല്‍ ഉറപ്പ്‌ സര്‍ക്കാര്‍ ലംഘിച്ചതില്‍ യാക്കോബായ പക്ഷം കടുത്ത അമര്‍ഷത്തിലാണ്‌. 
ജില്ലാ ഭരണകൂടവും ആര്‍.ഡി.ഒ. യും ഓര്‍ത്തഡോക്‌സ് അനുകൂല നിലപാട കൈക്കൊളളുകയാണെന്ന്‌ വിവിധ വേദികളില്‍ യാക്കോബായ പക്ഷം പരാതി നല്‍കി. പോലീസും ഇതിന്‌ അപവാദമായിരുന്നില്ല. ഏറ്റവുമൊടുവില്‍ മൂവാറ്റുപുഴ അരമനയില്‍ ഓര്‍ത്തഡോക്‌സ് പക്ഷം നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനധികൃതമാണെന്ന്‌ വസ്‌തുതകള്‍ നിരത്തി യാക്കോബായ പക്ഷം നഗരസഭയില്‍ പരാതിപ്പെട്ടു. രണ്ടുതവണ പരാതി നല്‍കിയശേഷമാണ്‌ നഗരസഭ സ്‌റ്റോപ്പ്‌ മെമ്മോ നല്‍കിയത്‌. സ്‌റ്റോപ്പ്‌ മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന്‌ ചൂണ്ടിക്കാണിച്ചിട്ടും നടപടിയുണ്ടാകാത്തതില്‍ ദുരൂഹതയുളളതായി സഭാനേതൃത്വം ചൂണ്ടിക്കാട്ടുന്നു.
സഭയ്‌ക്ക് നീതി കിട്ടുന്നില്ലെന്ന സാഹചര്യം ഉടലെടുത്തുവെന്ന്‌ തിരിച്ചറിഞ്ഞ യാക്കോബായ സഭാനേതൃത്വം ഡല്‍ഹിയില്‍ സോണിയാഗാന്ധിയടക്കമുളള നേതാക്കന്‍മാരെ നേരിട്ടു കണ്ടു വിവരം ധരിപ്പിച്ചു. നിയമസഭയിലെ 140 എം.എല്‍.എ. മാര്‍ക്കും ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ കത്തെഴുതി. തുടര്‍ന്ന്‌ നിയമസഭയിലെ യാക്കോബായ എം.എല്‍.എമാരേയും മന്ത്രിമാരേയും പുത്തന്‍ കുരിശിലെ സഭാ ആസ്‌ഥാനത്ത്‌ വിളിച്ചുവരുത്തി കാര്യങ്ങള്‍ വിശദീകരിച്ചു. 
ഏറ്റവും ഒടുവില്‍ കഴിഞ്ഞയാഴ്‌ച അകപ്പറമ്പ്‌ മാര്‍ താബോര്‍ അഫ്രേത്ത്‌ യാക്കോബായ കത്തീഡ്രലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യാക്കോബായ നേതൃത്വവുമായി ചര്‍ച്ച്‌ നടത്തി. മന്ത്രി അനൂപ്‌ ജേക്കബ്‌, എം.എല്‍.എമാരായ ബെന്നി ബഹന്നാന്‍, ടി.യു.കുരുവിള, യു.ഡി.എഫ്‌. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ പി.പി. തങ്കച്ചന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഈ ചര്‍ച്ചയുടെ പശ്‌ചാത്തലത്തിലാണ്‌ അന്യായമായ നിലപാട്‌ എടുക്കുന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി ഉയര്‍ന്നതെന്ന്‌ അറിയുന്നു. ഇരുവിഭാഗവും രമ്യതയില്‍ മുന്നോട്ടുപോയിരുന്ന കടമറ്റം പളളിയില്‍ വീണ്ടും സംഘര്‍ഷത്തിനു കാരണമായത്‌ ആര്‍.ഡി.ഒ. യുടെ ഇടപെടലുകളാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഏറ്റവും ഒടുവില്‍ നടന്ന കടമറ്റം സംഭവത്തിനൊടുവിലാണ്‌ ആര്‍.ഡി.ഒ. യെ മാറ്റിക്കൊണ്ടുളള തീരുമാനം വന്നത്‌. പോലീസ്‌ ഓഫീസര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്‌. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.