സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, May 7, 2012

കരിങ്ങാച്ചിറ കത്തീഡ്രലില്‍ നേര്‍ച്ചസദ്യ ഇന്ന്

മഹിളാ സമാജം പ്രവര്‍ത്തകര്‍ നേര്‍ച്ച സദ്യക്കുള്ള ഒരുക്കത്തില്‍ 
കരിങ്ങാച്ചിറ: ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായി നേര്‍ച്ചസദ്യ തിങ്കളാഴ്ച നടക്കും.കാല്‍ലക്ഷംപേര്‍ക്കാണ് നേര്‍ച്ചസദ്യ ഒരുക്കുന്നത്.പള്ളിയിലെ കുടുംബ യൂണിറ്റുകളും ഭക്തസംഘടനകളും ചേര്‍ന്നാണ് സദ്യ തയ്യാറാക്കുന്നത്. ഭക്തരുടെ സൗകര്യാര്‍ത്ഥം പള്ളിയങ്കണത്തില്‍ പ്രത്യേകം ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും മുതിര്‍ന്ന അംഗങ്ങള്‍ക്കുമായി പ്രത്യേകം കൗണ്ടറുകളും ഉണ്ടാകും.രാവിലെ ഏഴിന് കുര്‍ബാനക്കുശേഷം ഒമ്പതിന് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത അഭി.ജോസഫ് മോര്‍ ഗ്രിഗോറിയോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാനയും നടക്കും. 11.30 ന് നേര്‍ച്ചസദ്യ ആശിര്‍വാദം നടക്കും. ഉച്ചയ്ക്ക് രണ്ടിന് വഴിപാട് സാധന ലേലം, വൈകിട്ട് 5.30 ന് ഇരുമ്പനം പുതിയ റോഡ് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, തുടര്‍ന്ന് പ്രദക്ഷിണം പള്ളിയിലെത്തിയശേഷം ആശിര്‍വാദത്തോടെ പെരുന്നാള്‍ സമാപിക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.