സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, May 6, 2012

വി.ഗീവര്‍ഗീസ് സഹദ

എ.ഡി. 280ല്‍ പലസ്തീനിലെ ഡയോപോലീഡ് എന്ന സ്ഥലത്ത് ജനിച്ച ഗീവര്‍ഗീസ് സഹദ, റോമാ സാമ്രാജ്യത്തിന്റെ അധിപനായ ഡയോക്ലിഷ്യഡ് ചക്രവര്‍ത്തിയുടെ സേനാംഗമായിരുന്നു. യുദ്ധത്തില്‍ നിപുണനായ ഗീവര്‍ഗീസ് ക്രിസ്തുവചനങ്ങളിലും മാതൃകയിലും ആകൃഷ്ടനായാണ് ജീവിച്ചുപോന്നത്. പ്രാര്‍ത്ഥനയും വിശ്വാസവും വഴി ആര്‍ജിച്ചെടുത്ത ദൗത്യവഴിയില്‍ ദൈവോന്മുഖമായിരുന്നു ഗീവര്‍ഗീസിന്റെ സേവന ജീവിതം. അങ്ങനെയിരിക്കെ ദൈവനിയോഗമെന്നോണം സേനാപതിയായ ഗീവര്‍ഗീസ് ലിബിയായിലെത്തുന്നു. ലിബിയായിലെ സെലിന ഗ്രാമത്തില്‍ ഘോരസത്വമായ സര്‍പ്പത്തിന്റെ തേര്‍വാഴ്ച മൂലം പൊറുതിമുട്ടിയ ജനങ്ങള്‍. കുടിവെള്ളത്തിനുള്ള ഉറവകളെല്ലാം തടഞ്ഞുനിര്‍ത്തിയ സര്‍പ്പം ദേശത്തെ പെണ്‍കുട്ടികളെയെല്ലാം കൊന്നൊടുക്കുകയാണ്. പറക്കാനും സംസാരിക്കാനും കഴിയുന്ന സര്‍പ്പത്തിന് ഇരയായി ദിവസം ഓരോ പെണ്‍കുട്ടികളെ വേണം. സെലിന ഗ്രാമത്തിലെ സര്‍വശക്തികളും സര്‍പ്പിത്തിനുമുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. നാടുവഴിയായ ലോമിയോസ് രാജാവും തന്റെ പ്രജകളുടെ ദുഃഖം കണ്ട് ഒന്നും ചെയ്യാനാകാത്ത ദയനീയസ്ഥിതിയില്‍ കഴിഞ്ഞുകൂടുകയാണ്. അങ്ങനെ നാടുവാഴിയായ ലോമിയോസ് രാജാവിന്റെ ഏക മകള്‍ ശലോമിയെ സര്‍പ്പിത്തിനുനല്‍കേണ്ട ഊഴമായി. വേദനയോടെ തന്റെ അരുമസന്താനത്തെ സര്‍പ്പത്തിനുനല്‍കി നാടുവാഴി വേദനയോടെ മടങ്ങി. ലോമിയോസിന്റെ മനസ്സില്‍ കൊടിയ ദുഃഖവും നിരാശയുമായി തളര്‍ന്നിരുക്കുമ്പോഴാണ് തന്റെ മകള്‍ യാതൊരു കുഴപ്പവും സംഭവിക്കാതെ തിരിച്ചുവരുന്നത്. കൂടെ കുതിരപ്പുറത്തേറി സേനാപതിയായ ഗീവര്‍ഗീസ് സഹദായും. കയ്യിലെ കുന്തംകൊണ്ട് സര്‍പ്പത്തെ വക വരുത്തി. സേനാപതി തന്റെ ജീവന്‍ രക്ഷിച്ച കഥ മകള്‍ നാടുവാഴിയോട് വിവരിച്ചു. ഇതിനു പ്രത്യുപകാരമായി സ്വന്തം മകളെത്തന്നെ ഗീവര്‍ഗീസിന് നല്‍കാന്‍ നാടുവാഴി തയ്യാറായെങ്കിലും ഗീവര്‍ഗീസ് സ്‌നേഹപൂര്‍വം നിരസിച്ചു. ഒടുവില്‍ തന്റെ രാജ്യവും സ്വത്തും പകുത്തു നല്‍കാമെന്നു പറഞ്ഞിട്ടും ഒന്നും പ്രതിഫലമായി സ്വീകരിക്കാതെ ഗീവര്‍ഗീസ് യാത്രയാകുന്നു. തിന്മയുടെയും പൈശാചികതയുടെയും പ്രതീകമായ സാത്താന്റെ അവതാരരൂപമായ സര്‍പ്പത്തിന്റെ നാശത്തിന് താന്‍ വെറുമൊരു നിമിത്തമായി എത്തിയതാണെന്നും ദൈവാനുഗ്രഹവും കൃപയുമാണ് ഇതിനൊക്കെ കാരണമായതെന്നും ഈ നിയോഗത്തില്‍ പങ്കാളിയാകാന്‍ ഭാഗ്യം ലഭിച്ചതിലുള്ള ചാരിതാര്‍ത്ഥ്യം പ്രകടിപ്പിച്ച് വിശ്വാസത്തോടെ ജീവിക്കാനും തിന്മകളെ വര്‍ജിക്കാനും ആഹ്വാനം ചെയ്ത് ഗീവര്‍ഗീസ് മടങ്ങുന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.