സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, May 5, 2012

മുഖ്യമന്ത്രി നിഷ്‌പക്ഷ തീരുമാനമെടുത്തില്ലെങ്കില്‍ സഭ ഇടപെടും-ശ്രേഷ്ഠ ബാവ


മൂവാറ്റുപുഴ: നിഷ്പക്ഷ തിരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെങ്കില്‍ പ്രശ്‌നങ്ങളില്‍ സഭയ്ക്കിടപെടേണ്ടിവരുമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. 
മൂവാറ്റുപുഴ സെന്റ് തോമസ് അരമനയും ദേവാലയവും വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ നടത്തിയ പ്രാര്‍ത്ഥനായജ്ഞത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ. സഭാകാര്യങ്ങള്‍ തീരുമാനിക്കുന്നത് സഭാനേതൃത്വമാണ്. 
അതിനനുസരിച്ച് നിഷ്പക്ഷമായ തീരുമാനമെടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. ഇത് ചെയ്യുന്നില്ലെങ്കില്‍ ഞങ്ങള്‍ ഇടപെടും. 
മൂവാറ്റുപുഴ അരമന അതിന്റെ യഥാര്‍ത്ഥ അവകാശികളായ യാക്കോബായ സഭയ്ക്ക് നല്കുന്നതിനു സമുദായ സ്‌നേഹികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ ആലോചിച്ച് നടപടി സ്വീകരണം. മധ്യസ്ഥ ചര്‍ച്ചയ്ക്കും വിട്ടുവീഴ്ചകള്‍ക്കും യാക്കോബായ സഭ തയ്യറാണ്. യഥാര്‍ത്ഥ ഉടമസ്ഥര്‍ക്കു മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവകാശമുള്ളൂ. പള്ളിയിലെ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തുന്നത് അതിന്റെ ഉടമസ്ഥരുടെ നിശ്ചയ പ്രകാരമായിരിക്കണമെന്നും കാവല്‍ക്കാരുടെ നിശ്ചയങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നത് ദൈവനീതിയല്ലെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. മൂവാറ്റുപുഴ അരമന വിട്ടുകിട്ടുംവരെ തുടര്‍സമരങ്ങളുണ്ടാകുമെന്നും അതിനുവേണ്ടി തല്ലു കൊള്ളാന്‍ വരെ തയ്യാറാണെന്നും ബാവ വ്യക്തമാക്കി.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.