സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, May 5, 2012

ആറുവയസ്സുകാരി കാറിടിച്ചു മരിച്ചു

പിറവം: വീട്ടുകാരോടൊത്ത് പള്ളിയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടി കാറിടിച്ച് മരിച്ചു. അഞ്ചല്‍പ്പെട്ടി കൊച്ചുപൈറ്റാട്ട് ബിജുവിന്റെ മകള്‍ അലോന (6) യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ അഞ്ചല്‍പ്പെട്ടി പുതുശ്ശേരിപ്പടിക്കടുത്താണ് അപകടമുണ്ടായത്. പിറവം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ കുട്ടിയെ തട്ടിത്തെറിപ്പിക്കുയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ റോഡിന്റെ മറുവശത്ത് വൈദ്യുതിപോസ്റ്റിലിടിച്ചാണ് നിന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനടി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലെത്തിച്ചുവെങ്കിലും തലയ്ക്കും ആന്തരാവയവങ്ങള്‍ക്കും മാരകമായ പരിക്കേറ്റിരുന്നതിനാല്‍ രക്ഷിക്കാനായില്ല.
കോതമംഗലം മറ്റത്തില്‍ കുടുംബാംഗം സ്മിതയാണ് അമ്മ. സഹോദരി: എസ്തര്‍. ശവസംസ്‌കാരം ശനിയാഴ്ച വൈകീട്ട് 3ന് ഓണക്കൂര്‍ സെഹിയോന്‍ പള്ളി സെമിത്തേരിയില്‍.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.