പറവൂര്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ അബ്ദുള്‍ ജലീല്‍ മോര്‍ ഗ്രിഗോറിയോസ് ബാവയുടെ 331-ാം ശ്രാദ്ധപ്പെരുന്നാള്‍ നേര്‍ച്ചസദ്യയ്ക്ക് ആയിരങ്ങളെത്തി.
രാവിലെ വിശുദ്ധ കബറിങ്കല്‍ നടന്ന കുര്‍ബ്ബാനയ്ക്ക് ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികനായി. മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ്പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു.
ജോസഫ് മോര്‍ഗ്രിഗോറിയോസ്, മാത്യൂസ് മോര്‍ ഇവാനിയോസ് മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരായി. ഗീവര്‍ഗീസ് മോര്‍ അത്തനാസിയോസ്, ഏലിയാസ് മോര്‍ അത്തനാസിയോസ്, ബന്ന്യാമിന്‍ മുളയിരിക്കല്‍ റമ്പാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
രാവിലെ ആരംഭിച്ച നേര്‍ച്ച സദ്യ ഉച്ചകഴിഞ്ഞും തുടര്‍ന്നു. മലയങ്കരയുടെ വിവിധഭാഗങ്ങളില്‍ നിന്ന് വാഹനങ്ങളിലാണ് തീര്‍ത്ഥാടകര്‍ എത്തിയത്.
വികാരി ഫാ. ഏലിയാസ് കൈപ്രമ്പാട്ട്, ഫാ. മാത്യൂസ് പാറയ്ക്കല്‍, ഫാ. പൗലോസ് കുരിയപ്പുറം, പള്ളിസെക്രട്ടറി ഇ. എ. ജേക്കബ്, എ.പി. തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment