സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, April 27, 2012

ബാവയുടെ ശ്രാദ്ധപ്പെരുന്നാള്‍ ഇന്ന് കാല്‍നട തീര്‍ത്ഥാടകര്‍ക്ക് വരവേല്‌പുനല്‍കി

പറവൂര്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ അബ്ദുള്‍ജലീല്‍ മോര്‍ഗ്രിഗോറിയോസ് ബാവയുടെ 331-ാം ശ്രാദ്ധപ്പെരുന്നാള്‍ വെള്ളിയാഴ്ച നടക്കും. നേര്‍ച്ചസദ്യയില്‍ പങ്കെടുക്കാന്‍ ദേവാലയത്തില്‍ പതിനായിരങ്ങളെത്തും. പെരുന്നാളിന്റെ ഭാഗമായി മലങ്കരയുടെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ കാല്‍നട തീര്‍ത്ഥാടകര്‍ക്ക് പറവൂരില്‍ വന്‍വരവേല്പു നല്‍കി.
ശ്രേഷ്ഠ കാതോലിക്ക അബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, ഗീവര്‍ഗീസ് മോര്‍ അത്തനാസിയോസ്, ഏലിയാസ് മോര്‍ അത്തനാസിയോസ്, നവാഭിഷിക്തരായ മെത്രാപ്പോലീത്തമാരായ തോമസ് മോര്‍ അലക്‌സാന്ത്രിയോസ്, സക്കറിയാസ് മോര്‍ പോളികാര്‍പ്പസ്, ബന്യാമിന്‍ മുളയിരിക്കല്‍ റമ്പാന്‍, വികാരി ഫാ. ഏലിയാസ് കൈപ്രമ്പാട്ട്, ഫാ. മാത്യൂസ് പാറയ്ക്കല്‍, ഫാ. പൗലോസ് കുരിയപ്പുറം, പള്ളിസെക്രട്ടറി ഇ.എ. ജേക്കബ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ച് ആനയിച്ചു.
വി.ഡി. സതീശന്‍ എം.എല്‍.എ. നഗരസഭാ ചെയര്‍പേഴ്‌സണ്‍ വത്സല പ്രസന്ന കുമാര്‍ എന്നിവരും തീര്‍ത്ഥാടകരെ സ്വീകരിക്കാനെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കബറിങ്കല്‍ കുര്‍ബാന, ശ്രേഷ്ഠ കാതോലിക്ക ബാവ ഡോ. അബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന എന്നിവ നടക്കും. 12.30ന് ആരംഭിക്കുന്ന നേര്‍ച്ചസദ്യ വൈകീട്ട് 5വരെ തുടരും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.