സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, April 28, 2012

സഭയെ ഭരണാധികാരികള്‍ നിരന്തരം പീഡിപ്പിക്കുന്നു- ശ്രേഷ്ഠ ബാവ


കോലഞ്ചേരി: യാക്കോബായ സഭക്ക്‌ നീതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച്‌ സഭാംഗങ്ങളായ എം. എല്‍.എ മാരെ വിളിച്ചു വരുത്തി ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുമെന്ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പത്രസമ്മേളനത്തില്‍ അറിയിച്ചു. സഭക്കനുകൂലമായ കോടതി വിധികള്‍ പോലും നടപ്പാക്കിത്തരാതെ സമീപ കാലങ്ങളില്‍ വിശ്വാസികളെ പോലീസ്‌ തല്ലിച്ചതയ്‌ക്കുകയും, കള്ളക്കേസില്‍പ്പെടുത്തി ജയിലില്‍ അടക്കുകയുമാണെന്ന്‌ ബാവ കുറ്റപ്പെടുത്തി. യാക്കോബായ സഭ പടുത്തുയര്‍ത്തിയ പള്ളികളില്‍ ആരാധന നടത്താന്‍ ആരുടേയും അനുവാദം വേണ്ടെന്നും, സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനകള്‍ മാനിച്ചാണ്‌ 
സഭ സംയമനം പാലിക്കുന്നതെന്നും ബാവ അറിയിച്ചു. പിറവം തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ മിനിറ്റുകള്‍ക്കുള്ളിലാണ്‌ പഴന്തോട്ടം പള്ളിയില്‍ വിശ്വാസികളെ പോലീസ്‌ അതിക്രൂരമായി ലാത്തിച്ചാര്‍ജ്‌ നടത്തിയത്‌. ആര്‍. ഡി. ഒ യുടേയും, ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥരുടേയും സാന്നിദ്ധ്യത്തിലായിരുന്നു മര്‍ദ്ദനം. കണ്യാട്ടുനിരപ്പ്‌, മാമലശേരി, മണ്ണത്തൂര്‍, കോലഞ്ചേരി, വെട്ടിത്തറ, മാന്തുക, പഴന്തോട്ടം എന്നീ പള്ളികളിലെല്ലാം സഭക്ക്‌ നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന്‌ ബാവ ചൂണ്ടിക്കാട്ടി. ഇവിടെയെല്ലാം പോലീസ്‌ നീതിരഹിതമായാണ്‌ പ്രവര്‍ത്തിച്ചത്‌. എറണാകുളം ജില്ലയിലെ പോലീസ്‌ അധികാരികളുടെ നടപടികളെക്കുറിച്ച്‌ നിഷ്‌പക്ഷമായ ഏജന്‍സിയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന്‌ ബാവ സര്‍ക്കാരിനോടാവശ്യപ്പെട്ടു. സഭയിലെ പിറവം വലിയ പള്ളിയില്‍ ഭരണ സമിതിയോ, പൊതുയോഗമോ അറിയാതെ ജില്ലാ ഭരണകൂടം ഏകപക്ഷീയമായ തീരുമാനം എടുത്തത്‌ അംഗീകരിക്കാനാകില്ലെന്നും ബാവ പറഞ്ഞു. സഭയുടെ സ്വത്തുക്കള്‍ അനധികൃതമായി കൈവശം വച്ചിട്ടുള്ളവരെ അവിടെ നിന്നും ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആലുവ തൃക്കുന്നത്ത്‌ സെമിനാരി, മൂവാറ്റുപുഴ,മണ്ണുത്തി അരമനകള്‍, വെട്ടിക്കല്‍, കിഴക്കമ്പലം ദയറാകള്‍, എന്നിവ സഭയുടെ സ്വത്തുക്കളാണെന്നും ശ്രേഷ്‌ഠ ബാവ അറിയിച്ചു. മൂവാറ്റുപുഴ അരമനയില്‍ കോടതി വിധി കാറ്റില്‍ പറത്തി നിര്‍മാണം തുടരുന്നത്‌ അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ പറഞ്ഞ ബാവ യാക്കോബായ സഭക്കു മാത്രമാണ്‌ ഇവിടെ നിര്‍മാണ പ്രവര്‍ത്തനത്തിന്‌ അവകാശമുള്ളുവെന്നും ചൂണ്ടിക്കാട്ടി. അനധികൃത നിര്‍മാണ പ്രവര്‍ത്തനം കണ്ടില്ലെന്ന്‌ നടിക്കുന്നതിനെതിരേ സഭ പ്രക്ഷോഭത്തിനിറങ്ങുമെന്നും ബാവ അറിയിച്ചു. മെയ്‌ നാലിന്‌ രാവിലെ പത്തു മുതല്‍ വൈകിട്ട്‌ ആറു വരെ അരമനക്കുമുമ്പില്‍ ശ്രേഷ്‌ഠ ബാവായുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ ധര്‍ണ നടത്തുമെന്ന്‌ കണ്ടനാട്‌ ഭദ്രാസനാധിപന്‍ മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌ അറിയിച്ചു. കൂടാതെ മേഖലാ തലത്തില്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍, കോര്‍ എപ്പിസ്‌കോപ്പമാരായ തോമസ്‌ പനച്ചിയില്‍, സ്ലീബാ പോള്‍, സി. കെ. ഷാജി ചൂണ്ടയില്‍, പൗലോസ്‌ മുടക്കന്തല, സ്ലീബാ ഐക്കരക്കുന്നത്ത്‌, എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.