സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, March 17, 2012

പഴന്തോട്ടം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ പോലീസിന്റെ ഗുണ്ടാവിളയാട്ടം.

ഉമ്മന്‍ ചാണ്ടിയുടെ പോലീസ് ശ്രേഷ്ഠ ബാവായുടെ  നേരെ ലാത്തി വീശി. വൈദീകരുല്‍പ്പാടെ നിരവധി പേര്‍ക്ക് പരുക്ക്. 
പഴതോട്ടം സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളി യാക്കോബായ വിശ്വാസിയുടെ ശവമടക്കുന്നതിനായി തുറന്നു കൊടുത്തു.പോലീസ് നടപടിയില്‍ പ്രതിഷേധിച്ചു ശ്രേഷ്ഠ ബാവ പള്ളിയ്ക്ക് മുന്‍പില്‍ ഉപവാസ സമരം ആരംഭിച്ചതിന് തൊട്ടു പിന്നാലെയാണ് സര്‍ക്കാരിന്റെ അനുമതി ലഭിച്ചത്. 
പഴന്തോട്ടം:പഴന്തോട്ടം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ പോലീസിന്റെ ഗുണ്ടാവിളയാട്ടം. പൂര്‍ണ്ണമായും യാക്കോബായ സഭയുടെ  നിയന്ത്രണ ത്തിലുള്ള പള്ളിയില്‍ യാക്കോബായ വിശ്വാസിയായ  ഇടയനാല്‍ തോമസിന്റെ ശവസംസ്ക്കാരതിനെത്തിയ  യാക്കോബായ വിശ്വസികളെയാണ് ഉമ്മന്‍ ചാണ്ടിയുടെ  പോലീസ് മൃഗീയമായി ലാത്തി ചാര്‍ജ് നടത്തിയത്. കോടതിവിധിയിലൂടെ യാക്കോബായ സഭയ്ക്ക് പൂര്‍ണ്ണ മായും ലഭിച്ച പള്ളിയില്‍ കഴിഞ്ഞ ശനിയാഴ്ച അഭി കുര്യാക്കോസ് മോര്‍ യൌസേഭിയോസ് മെത്രാപ്പോലിത്ത വി. കുര്‍ബ്ബാന അര്‍പ്പിച്ചിരുന്നു.തുടര്‍ന്ന് അന്ന് തന്നെ അഭി ഏലിയാസ്‌ മാര്‍ അത്താനാസിയോസ് മെത്രപ്പോലിത്തയും വി. കുര്‍ബ്ബാന അര്‍പ്പിച്ചു.തുടര്‍ന്ന് പള്ളിയില്‍ പ്രര്തനായെഞ്ഞ്ജം നടത്തുകയും,പിറവം തെരഞ്ഞെടുപ്പു കാരണം സര്‍ക്കാരിന്റെ നിര്‍ദ്ദേശം  അനുസരിച്ച്  പ്രര്തനായെഞ്ഞ്ജം അവസാനിപ്പിച്ചു പള്ളി താല്‍ക്കാലികമായി പൂട്ടി താക്കോല്‍ യാക്കോബായ സഭ കൈവശം വച്ചു. പിറ്റേ ദിവസത്തെ പത്രങ്ങളില്‍ പള്ളി പൂട്ടി എന്ന് വാര്‍ത്ത വരുകയും,തുടര്‍ന്ന്  ബഹുമാനപ്പെട്ടജില്ലാ കലക്ടര്‍ പള്ളി പൂട്ടിയിട്ടില്ലന്നു പത്ര കുറിപ്പ് ഇറക്കുകയും  ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യാക്കോബായ വിശ്വസിയുടെ ശവം അടക്കുന്നതിനായി വിശ്വാസികള്‍ പള്ളിയില്‍ എത്തിയത്. എന്നാല്‍ യാതൊരു സംഘര്‍ഷാവസ്ഥയും ഇല്ലാത്ത പള്ളിയില്‍ പോലീസ് ഏകപക്ഷീയമായി   ശവമടക്ക്  തടയുകയാണ്  ഉണ്ടായത്.ഇതിനെ തുടര്‍ന്ന് അഭി. ഏലിയാസ്‌ മാര്‍ അത്താനാസിയോസ്  മെത്രാപ്പോലിത്തായുടെ നേത്രുത്വത്തില്‍ വിശ്വാസികള്‍ പള്ളിയ്ക്ക് മുന്‍പില്‍ കുത്തിയിരുന്നു. 
സംഭവം അറിഞ്ഞു ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ യും സഭ സെക്രട്ടറി തമ്പു  ജോര്‍ജ്  ഉം പള്ളിയില്‍ എത്തിയപ്പോള്‍ പോലീസ് അവര്‍ക്ക്  നേരെ ലാത്തി വീശി. ശ്രേഷ്ഠ ബാവയെ സംരക്ഷിക്കുന്നതിനു ശ്രമിച്ച  വിശ്വസികള്‍ക്കു ലാത്തി ചാര്‍ജില്‍ പരുക്കേറ്റു .ഇവരെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ചു ശ്രേഷ്ഠ ബാവ പള്ളിയ്ക്ക് മുന്‍പില്‍ ഉപവാസ സമരം ആരംഭിച്ചു.സംഭവം അറിഞ്ഞു സഭയിലെ മെത്രാപ്പോലിത്തമാരും അനേകം  വൈദീകരും,വിശ്വാസികളും പള്ളിയിലെയ്ക്ക് എത്തിച്ചേരുകയാണ്. സഭയ്ക്ക് തന്ന ഉറപ്പികള്‍ പാലിക്കാതെ  പിറവം തെരഞ്ഞെടുപ്പു കഴിഞ്ഞ ഉടനെ തന്നെ ഉമ്മന്‍ചാണ്ടി തന്റെ തനി നിറം കാണിച്ചതില്‍ യാക്കോബായ വിശ്വസികള്‍  കടുത്ത അമര്‍ഷത്തിലാണ്.  

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.