അങ്കമാലി.മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്കൂള്‍ അസോസിയേഷന് കീഴില്‍ മേഖലയിലെ ഇടവകകളില്‍ സണ്‍ഡേ സ്കൂള്‍ അധ്യാപക വൃത്തിയില്‍ 30 വര്‍ഷം പിന്നിട്ട 38 അധ്യാപകരെ അനുമോദിച്ചു.
ഇതോടനുബന്ധിച്ചു നടന്ന ഗുരുവന്ദനം പരിപാടി സണ്‍ഡേ സ്കൂള്‍ അസോസിയേഷന് പരീക്ഷാ കണ്ട്രോളര് പി.വി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ഫാ.പൌലോസ് അറയ്ക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ. വര്‍ഗീസ് പാലയില്‍, ടി.എം.വര്‍ഗീസ്, ടി.പി. മത്തായി, പി.ഐ.വര്‍ഗീസ്, ടി.പി. വര്‍ഗീസ്, കെ.വി.എല്‍ദോ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment