സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, January 1, 2012

ജീവന്റെ വഴി സാധ്യമാക്കാന്‍ യേശുവിനെ ഉള്‍കൊണ്ട്‌ ജീവിക്കണം:ശ്രേഷ്‌ഠ കാതോലിക്ക ബാവ

കോലഞ്ചേരി: യേശുക്രിസ്‌തുവിനെ ഉള്‍ക്കൊണ്ട്‌ ജീവിക്കുന്നവര്‍ക്ക്‌ ജീവന്റെ വഴി സാധ്യമാകുമെന്ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌് തോമസ്‌ പ്രഥമന്‍ ബാവ ഉദ്‌ബോധിപ്പിച്ചു. പുത്തന്‍ കുരിശില്‍ നടന്ന യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയുടെ അഖില മലങ്കര സുവിശേഷ മഹായോഗത്തില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു ബാവ. സുവിശേഷത്തിലൂടെ ജീവനുണ്ടകാന്‍ സാധിക്കട്ടെയെന്നും ജീവന്റെ വഴിയിലൂടെ യാത്രചെയ്യാന്‍ ദൈവം കൃപ നല്‍കട്ടേയെന്നും ശ്രേഷ്‌ഠബാവ ആശംസിച്ചു.
നിത്യജീവന്റെ അനുഭവത്തിലേക്ക്‌ കടന്നുവരാന്‍ ഓരോ വിശ്വാസിക്കും കഴിയണമെന്ന്‌ അധ്യക്ഷ പ്രസംഗം നടത്തിയ അഭി.പൗലോസ്‌ മോര്‍ ഐറേനിയോസ്‌ മെത്രാപോലീത്ത പറഞ്ഞു. ദൈവ വചനത്തിലൂടെ ശുദ്ധീകരണം സാധ്യമാക്കണമെന്നും ജീവന്റെ വഴി യേശുക്രിസ്‌തുവാണെന്നും വഴിയും, സത്യവും, ജീവനും, അവനിലൂടെയാണ്‌ രൂപാന്തരം പ്രാപിക്കുന്നതെന്നും മെത്രാപോലീത്ത ഉദ്‌ബോധിപ്പിച്ചു. സുവിശേഷ വചനത്തിലൂടെ ദൈവരാജ്യത്തിന്റെ മക്കളായിത്തീരാന്‍ കഴിയണമെന്നും വിശ്വാസ സമൂഹത്തെ അദ്ദേഹം ഓര്‍മിപ്പിച്ചു. ജീവന്റെ വഴി കാണിച്ചു തരണമേയെന്നുള്ളതായിരിക്കണം ഓരോരുത്തരുടെയും പ്രാര്‍ഥനയെന്ന്‌ മോണ്‍സിഞ്ഞോര്‍ ഡോ. ആല്‍ബര്‍ട്ട്‌ റൗഹ്‌ സുവിശേഷ സന്ദേശത്തില്‍ ആഹ്വാനം ചെയ്‌തു. ഫാ. അഗസ്‌റ്റിന്‍ വല്ലൂരാന്‍ മുഖ്യ സുവിശേഷ പ്രസംഗം നടത്തി. കോര്‍ എപ്പിസ്‌കോപ്പമാരായ ജോര്‍ജ്‌ മാന്തോട്ടം, ഡോ. ആദായി ജേക്കബ്ബ്‌, എന്നിവര്‍ പ്രസംഗിച്ചു. കോലഞ്ചേരി ലീവിംഗ്‌ മെലഡീസ്‌ ഡയറക്‌ടര്‍ മത്തൂര്‍ ചെന്നക്കാടന്റെ നേതൃത്വത്തിലുള്ള ഗായക സംഘമാണ്‌ യോഗത്തില്‍ ഗാനശുശ്രൂഷ നയിച്ചത്‌. 
മെത്രാപ്പൊലീത്തമാരായ അഭി.മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, അഭി ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, അഭി മാത്യൂസ്‌ മോര്‍ അപ്രേം, അഭി ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, അഭി.യാക്കേബ്‌ മോര്‍ അന്തോണിയോസ്‌,അഭി.ഐസക്ക്‌ മോര്‍ ഒസ്‌താത്തിയോസ്‌ എന്നിവര്‍ സംബന്ധിച്ചു.
'ജീവന്റെ വഴി' ്‌എന്ന ചിന്താവിഷയത്തെ ആസ്‌പദമാക്കി ആറു ദിനങ്ങളിലായി നടന്ന സുവിശേഷ സന്ദേശം, ധ്യാനം, പാതിരാ സ്‌നേഹ വിരുന്ന്‌ എന്നിവയോടെയാണ്‌ ഇരുപത്തിരണ്ടാമത്‌ സുവിശേഷ യോഗത്തിന്‌ പരിസമാപ്‌തി കുറിച്ചത്‌. 
സഭാട്രസ്‌റ്റി ജോര്‍ജ്‌ മാത്യു തെക്കെത്തലക്കല്‍, സെക്രട്ടറി തമ്പുജേര്‍ജ്‌ തുകലന്‍, സുവിശേഷസംഘം സെക്രട്ടറി ജോയി പി.ജോര്‍ജ്‌, പൗലോസ്‌ മുടക്കന്തല, കെ.കെ. മേരിക്കുട്ടി, കെ.പി. പീറ്റര്‍ എന്നിവര്‍ യോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.