സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, January 1, 2012

ഓര്‍മപ്പെരുന്നാളും കണ്‍വെന്‍ഷനും

കോതമംഗലം: പിണ്ടിമന സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ മാര്‍ യൂഹാനോന്‍ മാംദോനയുടെ ഓര്‍മപ്പെരുന്നാളും കണ്‍വെന്‍ഷനും ഒന്ന് മുതല്‍ ഏഴ് വരെ നടക്കും.

ആദ്യദിനമായ ഞായറാഴ്ച രാവിലെ 10 ന് വികാരി ഫാ. ബേബി ജോണ്‍ ചാണ്ടാലിന്റെ പ്രധാന കാര്‍മികത്വത്തില്‍ കൊടിയേറ്റ്. വൈകിട്ട് ഏഴിന് മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് റവ. ഫാ. തമ്പി മാറാടിയുടെ പ്രസംഗം.
തിങ്കളാഴ്ച റവ. ഫാ. വര്‍ഗീസ് പനച്ചിയിലും ചൊവ്വാഴ്ച റവ. ഫാ. മാത്യൂസ് കാട്ടിപറമ്പിലും കണ്‍വെന്‍ഷനില്‍ പ്രസംഗിക്കും.
ബുധനാഴ്ച വൈകിട്ട് ആറിന് സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷ്ഠ കാതോലിക്ക ബാവ നേതൃത്വം നല്‍കും. 6.45 ന് അനുഗ്രഹ പ്രഭാഷണം, തുടര്‍ന്ന് യൂത്ത് അസോസിയേഷന്‍ ഇടവക ഡയറക്ടറി പ്രകാശനവും റവ. ഫാ.ഷിബു കോട്ടയത്തിന്റെ പ്രസംഗവും.
വ്യാഴാഴ്ച റവ. ഫാ. ജിജു മംഗലഡാമും കണ്‍വെന്‍ഷനില്‍ പ്രസംഗിക്കും. വെള്ളിയാഴ്ച വൈകിട്ട് ആറിന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം എന്നിവ ബന്ന്യാമിന്‍ മുളയിരിക്കല്‍ റമ്പാന്‍ നടത്തും.
രാത്രി എട്ടിന് മുത്തംകുഴി ചാപ്പലിലേക്ക് പ്രദക്ഷിണം. ശനിയാഴ്ച രാവിലെ 8.30 ന് കുര്‍ബാനയ്ക്ക് കുര്യാക്കോസ് മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് 12 ന് ചേലാട് ബസ്അനിയ വലിയ പള്ളിയിലേക്ക് പ്രദക്ഷിണവും തുടര്‍ന്ന് കൊടിയിറക്കവും നടക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.