കോലഞ്ചേരി: യാക്കോബായ സഭയിലെ മൂന്ന് നിയുക്ത മെത്രാപ്പോലീത്തമാരുടെ സ്ഥാനാരോഹണം ഇന്ന് രാവിലെ പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്ററില്‍ നടക്കും.
രാവിലെ 7.30ന് പ്രത്യേകം സജ്ജമാക്കിയ പ്രത്യേക ത്രോണോസുകളിലാണ് ചടങ്ങുകള്‍ നടക്കുക. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തിലായിരിക്കും ചടങ്ങുകള്‍.
ഗബ്രിയേല്‍ റമ്പാന്, ബര്സൗമേ റമ്പാന്, ശെമവോന്‍ റമ്പാന് എന്നിവരെയാണ് വാഴിക്കുന്നത്. ഇവര്‍ക്കൊപ്പം റമ്പാന്സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട സ്തേഫാനോസ് റമ്പാന്റെ മെത്രാഭിഷേക ചടങ്ങ് ജനവരി 15ന് ഡമാസ്കസില്‍ പരിശുദ്ധ പാത്രിയര്‍ക്കിസ് ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
സ്ഥാനാരോഹണ ചടങ്ങുകള്‍ക്കുശേഷം തിങ്കളാഴ്ച 11.30ന് അനുമോദന സമ്മേളനം. സുന്നഹദോസ് സെക്രട്ടറി ജോസഫ് മോര് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും സഭാ പ്രതിനിധികളും സംബന്ധിക്കും.
No comments:
Post a Comment