സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, January 2, 2012

മലങ്കര യാക്കോബായ സഭയ്ക്ക് മുന്ന് മെത്രാപോലിത്താമാര്‍ കുടി

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം 
പുത്തന്‍കുരിശ്‌ :കോലഞ്ചേരി: യാക്കോബായ സഭയില്‍ മൂന്നു പുതിയ മെത്രാപ്പൊലീത്തമാര്‍ അഭിഷിക്‌തരായി. ബെര്‍സൗമോ റമ്പാന്‍, ശെമവോന്‍ റമ്പാന്‍, ഗബ്രിയേല്‍ റമ്പാന്‍ എന്നിവരെയാണ്‌ മെത്രാപ്പൊലീത്തമാരായി വാഴിച്ചത്‌ . ഇവര്‍ ഇനി ഏലിയാസ്‌ മാര്‍ യൂലിയോസ്‌, തോമസ്‌ മാര്‍ അലക്‌സന്‍ഡ്രിയോസ്‌, സക്കറിയാസ്‌ മാര്‍ പോളികാര്‍പ്പോസ്‌ എന്നീ പേരുകളിലായിരിക്കും അറയിപ്പെടുക. ഇന്നുരാവിലെ പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററിലുളള മാര്‍ അത്തനേഷ്യസ്‌ കത്തീഡ്രലില്‍ ആയിരുന്നു ചടങ്ങുകള്‍. രാവിലെ 7.30ന്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന ശുശ്രൂഷയില്‍ സഭയിലെ എല്ലാ മെത്രാപ്പൊലീത്തമാരും സഹകാര്‍മികരായി. തുടര്‍ന്നു നടന്ന അനുമോദന സമ്മേളനം ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്‌ഘാടനം ചെയ്‌തു. നിയുക്‌ത മെത്രാന്‍ സ്‌തേഫാനോസ്‌ റമ്പാന്റെ സ്‌ഥാനാരോഹണ ശുശ്രൂഷ 15ന്‌ ദമാസ്‌കസില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവായുടെ കാര്‍മികത്വത്തില്‍ നടക്കും

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.