സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, December 12, 2011

കുറ്റ പളളിയില്‍ ജൂബിലിയാഘോഷങ്ങള്‍ സമാപിച്ചു

കോലഞ്ചേരി: കുറ്റ സെന്റ്‌ ജോര്‍ജ്‌ യാക്കാബായ പളളിയിലെ ജൂബിലിയാഘോഷങ്ങളുടെ സമാപന സമ്മേളനം ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ നിര്‍വഹിച്ചു. ഇടവക മെത്രാപ്പോലീത്ത ഡോ. എബ്രഹാം മോര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ജൂബിലിയാഘോഷത്തോടനുബന്ധിച്ച്‌ നിര്‍മിച്ച ഭവനത്തിന്റെ താക്കോല്‍ദാനം, സുവനീര്‍ പ്രകാശനം എന്നിവ നടത്തി. വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതി വടവുകോട്‌ ബ്ലോക്ക്‌ പഞ്ചായത്തംഗം ടി.കെ. പോള്‍ ഉദ്‌ഘാടനം ചെയ്‌തു. വികാരി ഫാ. റെമി എബ്രഹാം, ഫാ. ജോര്‍ജ്‌ കൂരന്‍, ഫാ. സി.കെ. സാജു, ഫാ. ദാനിയേല്‍ തട്ടാറയില്‍, ഫാ.ഡോ. ജോര്‍ജ്‌ വര്‍ഗീസ്‌, ഫാ. ജയിസണ്‍ വര്‍ഗീസ്‌, ഫാ. ജിജോ വര്‍ഗീസ്‌, ട്രസ്‌റ്റിമാരായ തമ്പി കിഴക്കേ ഒരുപൂപ്പില്‍, എല്‍ദോ പറപ്പിളളിക്കുഴിയില്‍, കണ്‍വീനര്‍ പി.കെ. കുര്യാക്കോസ്‌, കെ.പി. പൈലി, കെ.പി. യോഹന്നാന്‍, കെ.വി. ചാക്കോ, പി.കെ. വര്‍ഗീസ്‌, ജോമോന്‍ വര്‍ഗീസ്‌, തങ്കം വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു. പളളിയിലെ പരിശുദ്ധനായ പൗലോസ്‌ മോര്‍ കൂറിലോസിന്റെ ശ്രാദ്ധപെരുന്നാള്‍ ഇന്നു സമാപിക്കും.രാവിലെ 7.30-ന്‌ പ്രഭാതപ്രാര്‍ത്ഥന, 8.30-ന്‌ വി.കുര്‍ബാന-ഫാ. പൗലോസ്‌ മോര്‍ ഐറേനിയോസ്‌), പാച്ചോര്‍ നേര്‍ച്ച, പദക്ഷിണം, നേര്‍ച്ചസദ്യ എന്നിവ നടക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.