പുത്തന്‍കുരിശ്: മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഭദ്രാസന മെത്രാപ്പോലീത്ത നിയോഗിച്ച വികാരിയെ കുര്‍ബാന ചൊല്ലാന്‍ അനുവദിക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധം.വികാരിയായിരുന്ന ഫാ. ഏബ്രഹാം മണ്ണാത്തികുളത്തെ മാറ്റി പകരം ഫാ. പൗലോസ് ഞാറ്റുംകാലായിലിനെ യാക്കോബായ സഭയുടെ കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മോര് ഇവാനിയോസ് മെത്രാപ്പോലിത്ത നിയമിച്ചിരുന്നു.അദ്ദേഹം കുര്‍ബാനയ്ക്കെത്തിയപ്പോള്‍ പോലീസ് തടയുകയായിരുന്നു.ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ തീരുമാനത്തിനു വിരുദ്ധമായി വികാരിയെ പള്ളിയില്‍ പ്രവേശിപ്പിക്കാതിരുന്ന അധികൃതരുടെയും പോലീസിന്റെയും നടപടി ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് ഡോ. മാത്യൂസ് മോര് ഇവാനിയോസ് മെത്രാപ്പോലീത്ത ആരോപിച്ചു. സര്‍ക്കാര്‍ ഭൂരിപക്ഷം വിശ്വാസികളുടെ നീതി നിഷേധിച്ച് ന്യൂനപക്ഷമായ ഓര്‍ത്തഡോക്സ് വിഭാഗത്തിന് പള്ളി അവകാശപ്പെടുത്തിക്കൊടുക്കാനാണ് ശ്രമിക്കുന്നത്. വൈദികനെക്കൊണ്ട് മുറ്റത്ത് കുര്‍ബാന ചൊല്ലിച്ചതിന് സര്‍ക്കാര്‍ മാപ്പുപറയണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
ബഹുഭൂരിപക്ഷംപേര് മുറ്റത്തു നിന്ന് കുര്‍ബാനയില്‍ പങ്കെടുത്തപ്പോള്‍ അയല്‍ ഇടവകയില്‍ നിന്നും വന്നവരുള്‍പ്പെടെ മുപ്പതോളംപേര്‍ മാത്രമാണ് പള്ളിക്കകത്ത് ഫാ. മണ്ണാത്തിക്കുളത്തിന്റെ കുര്‍ബാനയില്‍ പങ്കെടുത്തത്. യാഥാര്‍ഥ്യം അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
1 comment:
i like ur editorial.........
Post a Comment