സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, December 12, 2011

വൈദികനെ പള്ളിയില്‍ കയറ്റാതെ മുറ്റത്ത്‌ കുര്‍ബാന ചൊല്ലിച്ചതില്‍ പ്രതിഷേധം

പുത്തന്‍കുരിശ്‌: മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ ഭദ്രാസന മെത്രാപ്പോലീത്ത നിയോഗിച്ച വികാരിയെ കുര്‍ബാന ചൊല്ലാന്‍ അനുവദിക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധം.വികാരിയായിരുന്ന ഫാ. ഏബ്രഹാം മണ്ണാത്തികുളത്തെ മാറ്റി പകരം ഫാ. പൗലോസ്‌ ഞാറ്റുംകാലായിലിനെ യാക്കോബായ സഭയുടെ കണ്ടനാട്‌ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മോര്‍ ഇവാനിയോസ്‌ മെത്രാപ്പോലിത്ത നിയമിച്ചിരുന്നു.അദ്ദേഹം കുര്‍ബാനയ്‌ക്കെത്തിയപ്പോള്‍ പോലീസ്‌ തടയുകയായിരുന്നു.ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ തീരുമാനത്തിനു വിരുദ്ധമായി വികാരിയെ പള്ളിയില്‍ പ്രവേശിപ്പിക്കാതിരുന്ന അധികൃതരുടെയും പോലീസിന്റെയും നടപടി ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന്‌ ഡോ. മാത്യൂസ്‌ മോര്‍ ഇവാനിയോസ്‌ മെത്രാപ്പോലീത്ത ആരോപിച്ചു. സര്‍ക്കാര്‍ ഭൂരിപക്ഷം വിശ്വാസികളുടെ നീതി നിഷേധിച്ച്‌ ന്യൂനപക്ഷമായ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ പള്ളി അവകാശപ്പെടുത്തിക്കൊടുക്കാനാണ്‌ ശ്രമിക്കുന്നത്‌. വൈദികനെക്കൊണ്ട്‌ മുറ്റത്ത്‌ കുര്‍ബാന ചൊല്ലിച്ചതിന്‌ സര്‍ക്കാര്‍ മാപ്പുപറയണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.

ബഹുഭൂരിപക്ഷംപേര്‍ മുറ്റത്തു നിന്ന്‌ കുര്‍ബാനയില്‍ പങ്കെടുത്തപ്പോള്‍ അയല്‍ ഇടവകയില്‍ നിന്നും വന്നവരുള്‍പ്പെടെ മുപ്പതോളംപേര്‍ മാത്രമാണ്‌ പള്ളിക്കകത്ത്‌ ഫാ. മണ്ണാത്തിക്കുളത്തിന്റെ കുര്‍ബാനയില്‍ പങ്കെടുത്തത്‌. യാഥാര്‍ഥ്യം അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്‌.

1 comment:

abi said...

i like ur editorial.........

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.