സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, December 12, 2011

ഗ്രാമവാസികള്‍ ഒഴുകിയെത്തി; രമ്യയ്ക്ക് ആദരാജ്ഞലിയുമായി


ഉഴവൂര്‍: പ്രതീക്ഷകളോടെ താലോലിച്ച് വളര്‍ത്തിയ മകളുടെ ചേതനയറ്റ ശരീരം വീട്ടിലേക്ക് കൊണ്ടുവരുന്നതറിഞ്ഞ ആ അമ്മയ്ക്ക് തന്റെ വേദനകളെ നീയന്ത്രിക്കാനായില്ല.

കൊല്‍ക്കത്ത എ.എം.ആര്‍.ഐ. ആസ്​പത്രിയിലുണ്ടായ അഗ്‌നിബാധയില്‍പെട്ട് മരിച്ച സ്റ്റാഫ് നേഴ്‌സ് രമ്യ രാജപ്പന്റെ (24) മൃതദേഹം രാത്രി 11.12 ഓടെയാണ് ഉഴവൂര്‍ മാച്ചേരില്‍ വീട്ടിലെത്തിച്ചത്. വെള്ള വിരിച്ച കട്ടിലില്‍ മൃതദേഹം കിടത്തി. കരഞ്ഞ് തളര്‍ന്നു കിടന്ന അമ്മ ഉഷ മകളുടെ മൃതദേഹത്തിനരികില്‍ വാവിട്ട് കരഞ്ഞു. ഒരു നാടുമുഴുവന്‍ രമ്യയെ അവസാനമായി കാണാന്‍ മാച്ചേരില്‍ വീടിന്റെ ചെറിയ മുറ്റത്ത് കാത്തു നിന്നിരുന്നു. രണ്ട് മാസം മുമ്പ് അല്പം സ്ഥലവും ചെറിയ വീടും സ്വന്തമാക്കിയ സന്തോഷത്തില്‍ ഓടിഎത്തി 'അമ്മേ നമുക്ക് കിടക്കാന്‍ വീടായി' എന്ന് പറഞ്ഞതോര്‍ത്താണ് മുത്തശ്ശി മാധവി വിതുമ്പുന്നത്. 

തങ്ങളുടെ വാര്‍ഡിലെ ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ മരണത്തിന് കീഴടങ്ങിയ രമ്യയ്ക്ക് അര്‍ഹിക്കുന്ന ആദരവോടെയാണ് നാട് വിട നല്‍കുക. 
ഉഴവൂരില്‍ നിന്നും രമ്യയുടെ വീട്ടിലേക്ക് തിരിയുന്ന വഴിയില്‍ തന്നെ ഈ ആദരവ് പ്രകടിപ്പിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി,എല്‍.അബ്രാഹം, ജില്ലാ പഞ്ചായത്തംഗം ബിജു പുന്നത്താനം, ബ്ലോക്ക് പഞ്ചായത്തംഗം പി.എം. മാത്യു, ആര്‍.ഡി.ഒ. ജോയി വര്‍ഗ്ഗീസ്, ഏറ്റുമാനൂര്‍ സി.ഐ. ഷിജു ജോസ് എസ്.ഐ.മാരായ എം.ജെ. അരുണ്‍കുമാര്‍, കെ.ആര്‍. മോഹന്‍ദാസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ പ്രകാശ് വടക്കേല്‍, തുളസി വിജയന്‍, രാമചന്ദ്രന്‍ താഴംപ്ലാക്കില്‍, സി.പി.എം. ലോക്കല്‍ സെക്രട്ടറി ഷെറിമാത്യു, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ടോമി കന്നുംകുളമ്പില്‍, ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട് സന്തോഷ്, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ വിനോദ് പുത്തന്‍പുരയ്ക്കല്‍, സാജു കുഴിയടി ഉഴവൂര്‍ ഫൊറോനവികാരി ഫാ.ജോര്‍ജ്ജ് പുതുപറമ്പില്‍ തുടങ്ങിയവര്‍ ഞായറാഴ്ച രാത്രി അനുശോചനം അറിയിക്കാന്‍ എത്തി. തിങ്കളാഴ്ച രാവിലെ 11-ന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ ശവസംസ്‌കാരം നടക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.