സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, December 12, 2011

അടൂര്‍ പള്ളിയില്‍ പെരുന്നാളിന് കൊടിയേറി

അടൂര്‍: അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി പെരുന്നാളിന് കൊടിയേറി.വികാരി ഫാ പോപ്സണ്‍ വര്‍ഗീസ്‌ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം കൊടിയേറ്റി. 18 നും 20 നും നടക്കുന്ന സുവിശേഷ യോഗങ്ങള്ളില്‍ ഫാ റോയ് ജോര്‍ജ് കട്ടച്ചിറ, ഫാ പൗലോസ്‌ പാറേക്കര , എന്നിവര്‍ വചന പ്രഘോഷണം നടത്തും. 19 ന് 6 മണിക് അടൂര്‍ നെല്ലിമൂട്ടിപടിയില്ലുള മോര്‍ അഫ്രേം ചാപ്പലിലെ സന്ധ്യാനമസ്കാരത്തിന് ശേഷം ഭക്തി നിര്‍ഭരമായ റാസ നടക്കും. 20 ന് രാവിലെ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് സഭ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ് തിരുമേനി മുഖ്യ കാര്‍മ്മികത്തം വഹിക്കും, തുടര്‍ന്ന് നേര്‍ച്ചവിളമ്പ്,ആശീര്‍വാദം എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. വികാരി ഫാ പോപ്സണ്‍ വര്‍ഗീസ്‌, അസി: വികാരി ഫാ ഗീവര്‍ഗീസ് ബ്ലലാഹേത്, ട്രസ്റ്റി ബിനു ജോണ്‍,  സെക്രട്ടറിമാരായ തോമസ്‌ തരകന്‍, വിബി വര്‍ഗീസ്‌ പെരുന്നാള്‍ കമ്മറ്റി കണ്‍വീനര്‍മാരായ ടി ഇ ജോയ്, സജി മുരിക്കനാല്‍ എന്നിവര്‍ നേതൃത്തം നല്‍കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.