സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, December 13, 2011

മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനിപള്ളി സംരക്ഷണ സമിതി പുറപ്പെടുവിക്കുന്ന പ്രസ്താവന.

1887 ല്‍ തോലനികുന്നേല്‍ ആദായികത്തനാരില്‍ നിന്നും 10,000 ചക്രം കൊടുത്ത് തീറു വാങ്ങി 1890 ല്‍ പരിശുദ്ധ അന്ത്യോക്യ സിംഹസനതിന്കീഴില്‍ ഉറച്ച നിന്ന് കൊള്ളാമെന്നു സമ്മതിച് മുവാറ്റുപുഴ സബ് രെജിസ്ട്രാര്‍ ഓഫീസിലെ (S .R .O .) ഉടമ്പടി പ്രകാരം ഭരിക്കപ്പെട്ടു വരുന്ന ഈ പള്ളിയില്‍ 1993 ല്‍ യാക്കോബായ സഭാക്കുവേണ്ടി വികാരിയായി ചുമതലയേറ്റ ഫാ.ഏലിയാസ് ജോണ് മണ്ണാത്തിക്കുളം1999 ലും 2003 ലും പള്ളിയില്‍ പ്വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചു പ്രശ്നമുണ്ടാക്കി. എന്നാല്‍ കണ്ടനാട്‌ ഭദ്രാസനാധിപനായ ഡോ.മാത്യൂസ്‌ മോര്‍ ഇവാനിയോസ് മെത്രാപ്പോലിത്തയെ ചെന്ന് കണ്ട് യാക്കോബായ സഭയില്‍ ഉറച്ചുനിന്നുകൊള്ളമെന്നു സമ്മതിച്ചു പള്ളിയില്‍ നിന്നും 2011 നവംബര്‍ മാസം വരെ യാക്കോബായ ശമ്പള രെജിസ്റ്ററില്‍ ഒപ്പിട്ട് സമ്പളം വാങ്ങിയിട്ടുണ്ട് ആയതിന്റെ രേഖ ആര്‍ക്ക് വേണമെങ്കിലും നേരിട്ട് കണ്ട് ബോധ്യപെടവുന്നതാണ്.
എന്നാല്‍ കഴിഞ്ഞ ഒരു കൊല്ലമായി പള്ളിയിലെ പ്രധാന ശുശ്രുഷകന്റെ ഭാര്യയുടെ രോഗ ചികിത്സക്കെന്ന പേരില്‍ വിദേശത്തുള്ള പള്ളിയിലേക്ക് സഹായം അഭ്യര്‍ഥിച്ചു വ്യാജ ലെറ്റര്‍ പാടുകളും സീലുകളും ഉപയോഗിച്ച് പള്ളി ട്രസ്റ്റിയോ  മാനേജിംഗ് കമ്മിറ്റി  ഇടവക പോതുയോഗമോ അറിയാതെ പണപ്പിരിവ് തുടങ്ങി. ആ വിവരം
ചോദിക്കുകയുണ്ടായി.അതിനു തൃപ്തികരമായി മറുപടി തരാതെ വന്നപ്പോള്‍ മാനേജിംഗ് കമ്മിറ്റിയും ഇടവകക്കാരും ഭക്ത സംഘടനാ പ്രവര്‍ത്തകരും മേത്രപോലിതയ്കു പരാതി നല്‍കുകയും അതനുസരിച് അദ്ധേഹത്തെ ഭാദ്രസന ആസ്ഥാന ചാപ്പലിലെയ്ക്ക് സ്ഥലം മാറുകയും ചെയ്തു. പകരം ഫാ. പൗലോസ്‌ ഞാടുകലയെ പള്ളിയിലെ വികാരിയായി നിയമിക്കുകയും ചെയ്തു.ടി. കല്പന പ്രകാരം 4 .12 .2011 ല്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാന അര്‍പിച്ചുകൊണ്ടിരുന്ന ഫാ. പൗലോസ്‌ ഞാറ്റുകാലായേ പള്ളിയില്‍ കയറി മര്‍ദിക്കാന്‍ ഫാ.ഏലിയാസ് ജോണ് കുറെ ഗുണ്ടകളുമായി വന്ന്‍ ബഹളം വെച്ചു.തുടര്‍ന്ന്‍ പോലീസെ അധികാരികളുടെ നിര്‍ദേശപ്രകാരം സംഘര്‍ഷം ഒഴിവാക്കുന്നതിനു വേണ്ടി പിന്നീട് പള്ളി വാതില്‍ അടച്ചിട്ട് മാത്രമാണ് വി. കുര്‍ബാന പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഈ പള്ളി സ്ഥാപിതമായ ശേഷം ഇന്നുവരെ യാക്കോബായ സുറിയാനി സഭയില്‍ ഉറച്ചു നില്‍ക്കുകയും യാക്കോബായ തിരുമേനിമാരുടെ മാത്രം അധീനതയില്‍ ഇരുന്നിട്ടുള്ളതും ആകുന്നു. 2003 ല്‍ പള്ളിയില്‍ കൂടിയ പൊതുയോഗം യാക്കോബായ സഭയുടെ 2002 ലെ ഭരണഘടനാ അന്ഗീകരിചിട്ടുണ്ട്. ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നതുപോലെ ഈ പള്ളിയിലെ ഒരു പൊതുയോഗവും 1934 ലെ ഓര്‍ത്തഡോക്സ് ഭരണഘടനാ അഗീകരിച്ചിട്ടില്ല .അതിനനുകൂലമായ ഒരു കോടതി വിധിയും നിലവില്‍ ഇല്ലാത്തതുമാണ്.ആയതിനാല്‍ മുന്‍ വികാരി ഫാ.ഏലിയാസ് ജോണ് മണ്ണാത്തികുളത്തിന്റെ പേരിലുള്ള ഇപ്പോഴത്തെ വിവാദങ്ങള്‍ കക്ഷിവഴക്കായി ചിത്രീകരിച്ചു  മുതലെടുക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞു ഇടവക ജനങ്ങളും എല്ലാ സഭ വിശ്വാസികളും സത്യവിശ്വാസത്തില്‍ ഉറച്ചു നില്‍ക്കണം എന്ന്‍ അപേക്ഷിക്കുന്നു.
                            എന്ന് 
                                    മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനിപള്ളി
                                                  മാനേജിംഗ് കമ്മിറ്റി

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.