സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, December 14, 2011

ക്രൈസ്തവ സഭകള്‍ തമ്മില്‍ ഐക്യം വേണം - മാര്‍ ജോര്‍ജ് ആലഞ്ചേരി.

കേരളത്തിലെ വിവിധ ക്രൈസ്തവ സഭകള്‍ തമ്മില്‍ കൂടുതല്‍ ഐക്യമുണ്ടാകണമെന്നു സീറോ മലബാര്‍ സഭ ആര്‍ച് ബിസപ് മാര്‍ ജോര്‍ജ് ആലഞ്ചേരി.ഐക്യത്തിന് വേണ്ടിയുള്ള ദൌത്യത്തിന് എല്ലാ സഭകളും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണം. കേരള കാത്തലിക് ബിഷപ്സ് കൌണ്‍സില്‍ (കെ സി ബി സി ) സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രൈസ്തവ ബിഷപ്പുമാരുടെ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്‌. സഭ ഐക്യത്തിന്റെ പ്രതീകമാണ്. സഭകളുടെ ഐക്യം സമൂഹത്തിലാകെ വ്യാപിപ്പിക്കണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്‌ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, അഭി. കുര്യാക്കോസ് മാര്‍ ഈവാനിയോസ് , മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച് ബിഷപ്‌ ഡോ എം സൂസപാക്യം, ബിഷപ്‌ തോമസ്‌ സാമുവല്‍, അഭി. മാത്യൂസ്‌ മാര്‍ അപ്രേം മെത്രാപ്പോലിത്ത,അഭി.ഡോ ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത,ആര്‍ച്ച് ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.