സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, December 6, 2011

മാമ്മലശേരി മാര്‍ മിഖായേല്‍ പളളി: 1998-ലെ വിധിയും കേസും ബാധകമല്ലെന്ന്‌ യാക്കോബായ സഭ

പിറവം: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയിലെ യാക്കോബായ വിശ്വാസികള്‍ ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി സഹനസമരവും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വികാരി ഫാ. വര്‍ഗീസ് പുല്ല്യാട്ടേല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 1998ലെ കോടതിവിധി സംബന്ധിച്ച ചില വസ്തുതകള്‍ അടുത്തയിടെയുണ്ടായ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വെളിച്ചത്തായതിനെ തുടര്‍ന്നാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. '98ലെ വിധി മുഴുവന്‍ ഇടവകക്കാര്‍ക്കും ബാധകമാണെന്നായിരുന്നു ഇക്കാലമത്രയുമുള്ള വിശ്വാസം.
മൂന്നിലൊന്ന് വീതം ഓര്‍ത്തഡോക്‌സ് പക്ഷത്തിനും മൂന്നില്‍രണ്ട് വീതം യാക്കോബായ പക്ഷത്തിനും എന്ന നിലയില്‍ പള്ളിയില്‍ വീതക്രമം പിന്തുടര്‍ന്നിരുന്നു. എന്നാല്‍ യാക്കോബായ പക്ഷക്കാരായിരുന്ന വൈദികര്‍ മറുഭാഗം ചേര്‍ന്നതിനാലാണ് യാക്കോബായ പക്ഷത്തിന് വൈദികരില്ലാതായതെന്ന് ഫാ. വര്‍ഗീസ് പുല്ല്യാട്ടേല്‍ പറഞ്ഞു.
വൈദികര്‍ കൂറുമാറിയാല്‍ അവര്‍ മാത്രമേ മാറുന്നുള്ളുവെന്നും വീതക്രമം പഴയരീതിയില്‍ തന്നെ ആ വിഭാഗത്തിനു തന്നെയായിരിക്കുമെന്നുമുള്ള മുന്‍കാല വിധികള്‍ മാനിക്കപ്പെടണമെന്നും, ആ നിലയ്ക്ക് യാക്കോബായസഭ ആത്മീയാവശ്യങ്ങള്‍ നിറവേറ്റാന്‍, തന്നെയാണ് നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യവും വീതക്രമവും നടപ്പിലാക്കാന്‍ യാക്കോബായസഭ സഹനസമരവും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പിറവം വലിയപള്ളി ഹാളില്‍ കൂടിയ പത്രസമ്മേളനത്തില്‍ ഇടവക മാനേജിങ് സമിതിയംഗങ്ങളായ ബേബി മാത്യു മംഗലത്ത്, ഷെവ. പി.ടി. ജോര്‍ജ് പൊന്നാട്ട്, തമ്പി പുതുവാക്കുന്നേല്‍ എന്നിവരും പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.