സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, December 6, 2011

മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സഭയുടെ പൂര്‍ണ്ണ പിന്തുണ - ശ്രേഷ്ഠ ബസേലിയോസ് തോമസ്‌ പ്രഥമന്‍ കാതോലിയ്ക്കാ ബാവ.

കോതമംഗലം: മുല്ലപ്പെരിയാര്‍ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപെട്ടു ടി. യു കുരുവിള എം എല്‍ എ നടത്തിയ ഉപവാസ സമരം ശ്രേഷ്ഠ ബസേലിയോസ് തോമസ്‌ പ്രഥമന്‍ കാതോലിയ്ക്കാ ബാവ ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സഭയുടെ പൂര്‍ണ്ണ പിന്തുണയുമുണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്നം വിഷയമാക്കി കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനായ്ഞജത്തിനു ശേഷം ബാവ വീണ്ടും സമരപന്തലില്‍ എത്തിയിരുന്നു. വിവിധ സാമൂഹിക രാഷ്ട്രിയ തുറകളില്‍ നിന്നുള്ള പ്രമുഘരും എം എല്‍ യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു ഉപവാസമിരുന്നു. ബിഷപ്‌ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, മെത്രാപ്പോലിത്തമാരായ അഭി. ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് ,അഭി ഏലിയാസ്‌ മാര്‍ അത്താനാസിയോസ്, ടൌണ്‍ മസ്ജിദ് ഇമാം നാസറുദിന്‍ ബഖാഫി, എം എ കോളേജ് അസോ. സെക്രട്ടറി ഡോ വിന്നി വര്‍ഗീസ്‌, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ കെ എ ജേക്കബ്‌ എന്നിവരോടൊപ്പം പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആത്മീയ സംഘടനാ പ്രവര്‍ത്തകര്‍ , വിവിധ സാമൂഹിക സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉപവാസ സമരത്തില്‍ പങ്കെടുത്തു. നഗരത്തിലെ കടകള്‍ അടച്ചു വ്യാപാരി വ്യവസായികളും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. മൈനര്‍ സെമിനാരി റിക്ടര്‍ ഫാ സ്ടാന്ളി പുല്‍പ്ര നല്‍കിയ നാരങ്ങാനീര് സ്വീകരിച്ചാണ് വൈകിട്ട് ടി യു കുരുവിള എം എല്‍ എ ഉപവാസ സമരം അവസാനിപ്പിച്ചത്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.