സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, November 14, 2011

സിംഗപ്പൂരില്‍ ക്രിസ്തുമസ് കരോളിനു തുടക്കമായി

ബൂണ്‍ ലേ: രക്ഷകന്‍റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് പാരമ്പര്യ തനിമയില്‍ വീടുവീടാന്തരം കയറിയിറങ്ങിയുള്ള ക്രിസ്മസ് കരോളിനു സിംഗപ്പൂര്‍ യാക്കോബായ ഇടവകയില്‍ തുടക്കമായി .ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന മോര്‍ ഇഗ്നാത്തിയോസ്‌ യൂത്ത്‌ അസോസിയേഷന്‍റെ നേതൃത്വത്തില്‍ കരോള്‍ സംഘം സിംഗപ്പൂരിന്‍റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു വരുന്നു . എസ്. എം. എസ്സിലൂടെയും ഇമെയില്‍ വഴിയും സന്ദേശങ്ങള്‍ കൈ മാറി, സ്വന്തം കൂടുകളിലേക്കൊതുങ്ങുന്ന പുതിയ യുഗത്തിലെ ആഘോഷം കണ്ടു ശീലിക്കുന്ന പ്രവാസ ഭൂമിയിലെ പുതിയ തലമുറയ്ക്ക് ഒരു ഉയര്‍ത്തു പാട്ടായി യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ പാരമ്പര്യ തനിമയോടെ അവതരിപ്പിച്ച ക്രിസ്തുമസ് കരോള്‍. നവംബര്‍ 13-നു ഇടവക വികാരി ഫാ.സജി നടുമുറിയുടെ ഭവനത്തില്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ആദ്യ ദിവസം കരോള്‍ സംഘം ഇടവകയിലെ ജുരോന്ഗ് ഈസ്റ്റ്-ബൂണ്‍ ലെ സോണിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ചു. കുട്ടികളും മുതിര്‍ന്നവരുമടങ്ങിയ ഗായക സംഘത്തെ അനുഗമിച്ചു കൊണ്ടുള്ള വാദ്യ ഉപകരണങ്ങളുടെ മേള വിസ്മയങ്ങളും ഇടവക ജനങ്ങള്‍ ആഘോഷമാക്കി മാറ്റി .ചുമലിലെ സഞ്ചിയില്‍ നിറയെ സമ്മാനങ്ങളുമായി സന്താക്ലോസും സംഘത്തെ അനുഗമിക്കുന്നുണ്ട്.ഇരുപത്തഞ്ചോളം വരുന്ന സംഘം ശനി ,ഞായര്‍ ദിവസങ്ങളിലെ വൈകുന്നേരങ്ങളില്‍ നടത്തുന്ന വീട് സന്ദര്‍ശനത്തില്‍ സിംഗപ്പൂരിലുള്ള നാനാദേശക്കാര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സന്തോഷത്തോടെ സഹകരിച്ചു വരുന്നു ഇടവക ആരംഭിച്ച ശേഷമുള്ള നാലാമത്തെ കരോള്‍ ആണ് ഈ വര്‍ഷം നടത്തപ്പെടുന്നത് . തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ ഇടവകയുടെ മറ്റു ഭാഗത്തേക്കും കരോള്‍ സന്ദര്‍ശനം ഉണ്ടായിരിക്കുമെന്ന് വികാരി അറിയിച്ചു .കരോള്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് പള്ളി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :006581891415

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.