സഭയിലെ സീനിയര്‍ വൈദീകനായിരുന്ന ഫാ. കെ.ജെ. തോമസിന്റെ നിര്യാണത്തില്‍ യാക്കോബായ യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയും കണ്ടനാട് ഭദ്രാസന കമ്മിറ്റിയും അനുശോചിച്ചു.
കൂത്താട്ടുകുളം: കരിമ്പന ചെറുകുന്നേല്‍ യോഹന്നാന്‍ കത്തനാരുടെ മകനായ ഫാ. കെ.ജെ. തോമസ് നാട്ടുകാര്‍ക്കെല്ലാം പീച്ചിയില്‍ വല്യച്ചനാണ്. വൈദികകുടുംബ പരമ്പരയില്‍ കണ്ണിചേര്‍ന്ന് ഫാ. കെ.ജെ. തോമസിന്റെ മകന്‍ ഫാ. പോള്‍ തോമസ് പീച്ചിയില്‍, സഹോദരിപുത്രന്മാരായ ഫാ. പോള്‍ മത്തായി, ഫാ. ജോണ്‍ തുടങ്ങിയവര്‍ വൈദികവൃത്തിയുടെ പാതയിലാണ്.
വടകര സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നാല് പതിറ്റാണ്ടിലേറെക്കാലം വൈദികനായി സേവനമനുഷ്ഠിച്ചു. കൂത്താട്ടുകുളം ടൗണില്‍ പള്ളി വക സ്ഥലത്തിന്റെ വികസന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ദീര്‍ഘകാലം വടകര സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍, ടിടിഐ തുടങ്ങിയ സ്ഥാപനങ്ങളുടെ മാനേജര്‍കൂടിയായിരുന്നു.
പ്രമേഹരോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഫാ. കെ.ജെ. തോമസിനെ രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് കൂത്താട്ടുകുളം ദേവമാതാ ആസ്പത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു അന്ത്യം.
ശ്രേഷ്ഠ കാതോലിക്ക ബാവ തോമസ് പ്രഥമന്‍,അഭി.ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, വന്ദ്യ സ്ലീബ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ,വന്ദ്യ തോമസ് കുപ്പമല പുത്തന്‍പുര കോര്‍ എപ്പിസ്‌കോപ്പ എന്നിവരുടെ നേതൃത്വത്തില്‍ ആസ്പത്രിയില്‍ ശുശ്രൂഷാ കര്‍മങ്ങള്‍ നടന്നു.

ജോസഫ് വാഴക്കന്‍ എംഎല്‍എ, സഭാ മുന്‍ ട്രസ്റ്റി കെ.എ. തോമസ്, സഭാ മാനേജിങ് കമ്മിറ്റിയംഗം അഡ്വ. പീറ്റര്‍ കെ. ഏലിയാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉല്ലാസ് തോമസ്, ട്രിസ്ത സണ്ണി നിരപ്പുമ്യാലില്‍, കുര്യാക്കോസ് കുളക്കാട്ടുമഠത്തില്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
നഗരികാണിക്കല്‍ ശുശ്രൂഷ ചൊവ്വാഴ്ച ഉച്ചയ്ക്ക് ആരംഭിക്കും. കുഴിക്കാട്ടുകുന്ന്, കൂത്താട്ടുകുളം, കിഴകൊമ്പ് എന്നിവിടങ്ങളില്‍ക്കൂടിയായിരിക്കും നഗരികാണിക്കല്‍.

കൂത്താട്ടുകുളം: വടകര പള്ളിയിലെ മുതിര്‍ന്ന വൈദികനായിരുന്ന ഫാ. കെ.ജെ. തോമസിന്റെ നിര്യാണത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി സ്റ്റീഫന്‍, ജില്ലാ പഞ്ചായത്തംഗം ആശ സനല്‍, പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ടി.എന്‍. സുനില്‍ എന്നിവര്‍ അനുശോചിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടറി ഷാജു ജേക്കബ്, മുന്‍ എംഎല്‍എ എം.ജെ. ജേക്കബ് എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
No comments:
Post a Comment