Ind disable
* കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ നെതൃത്വ യോഗം പിറവം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് ഞായറാഴ്ച 11 മണിയ്ക്ക് നടക്കും.അഭി. മാത്യൂസ്‌ മാര്‍ ഈവാനിയോസ് അഭി. മാത്യൂസ്‌ മാര്‍ അന്തീമോസ് മെത്രാപ്പോലിത്ത എന്നിവര്‍ പങ്കെടുക്കും.
" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, November 16, 2011

ഫാ.കെ.ജെ. തോമസിന് നാടിന്റെ അന്ത്യാഞ്ജലി


കൂത്താട്ടുകുളം: യാക്കോബായ സഭയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. കെ.ജെ. തോമസിന് ആയിരങ്ങള്‍ അന്ത്യാഞ്ജലി യര്‍പ്പിച്ചു. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് കരിമ്പന ചെറുകുന്നേല്‍ വീട്ടില്‍ യാക്കോബായ സഭയിലെ മെത്രാപ്പോലീത്താമാരും നൂറില്‍പരം വൈദികരുടെ സംഘവും ചേര്‍ന്നാണ് ശുശ്രൂഷാചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ തേവോദിയോസ് മെത്രാപ്പോലീത്ത എന്നിവരാണ് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചത്.
വൈകിട്ട് നഗരികാണിക്കല്‍ ശുശ്രൂഷ നടന്നു. കുഴിക്കാട്ട് കുന്ന്, ഒലിയപ്പുറം, കിഴകൊമ്പ്, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ ഭക്തജനങ്ങള്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. കൂത്താട്ടുകുളം ടൗണ്‍ഹാളിന് മുന്നില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സീനജോണ്‍സന്റെ നേതൃത്വത്തില്‍ ഭരണസമിതിയംഗങ്ങള്‍ , കൂത്താട്ടുകുളം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് പൈറ്റക്കുളം വഴി വടകര ദേവാലയത്തിലെത്തി. വൈകിട്ട് പ്രത്യേക ശുശ്രൂഷകളോടെ ശവസംസ്‌കാരചടങ്ങുകള്‍ നടന്നു. 
യൂത്ത്ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് അനൂപ് ജേക്കബ്, പാലക്കുഴ, തിരുമാറാടി, കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തംഗങ്ങള്‍, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, ആത്മീയ സംഘടനാ ഭാരവാഹികള്‍, കൂത്താട്ടുകുളം മര്‍ച്ചന്റസ് യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
ഫാ തോമസ്‌ പീച്ചിയിലിന്റെ നിര്യാണത്തില്‍ എം.ജെ.എസ്‌.എസ്‌.എ കണ്ടനാട് ഭദ്രാസന ഡയറക്ടര്‍ പി ഐ കുര്യാക്കോസ്  അനുശോചിച്ചു. 

0 നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.:

മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിള്‍

ഐഡി കാര്‍ഡ് തയാറാക്കുന്നതിനായി മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിളില്‍ അംഗങ്ങളായിട്ടുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്തു വേണ്ട വിവരങ്ങള്‍ നല്‍കേണ്ടതാണ്.

Malankara Archdiocese in USA :Family Convention 2012

NewYork: The 27th Family Convention of the Malankara Archdiocese in North America will be held at St.Mary's College in Emittsburg, Westewrn Maryland, on July 26 to 29, 2012. The Archdiocesan Council which met on Saturday, November 19, 2011 at Archdiocesan Headquarters in NewYork has already started planning for the convention. Metropolitans, priests and lay leaders will be present as leaders for the event. Delegates from the various parishes from U.S.A. and Canada will attend this Convention. There are going to be special events for the Sunday School childrens,youth and adults. Under the leadership and guidence of Archbishop H.E.Mor Titus Yeldho Metropolitan,the Archdiocesan Council members are working towards making this Convention a great success. Corepiscopo Abraham Kadavil urged faithfuls to participate in the upcoming convention .For further information please contact:

Very. Rev. Abraham O. Kadavil Corepiscopos
(Archdiocesan Secretary)
410-465-5070 410-465-5070
Rev.Fr. Paul Thottakat
(Joint Secretary)
917-291-7877 917-291-7877
Saju Paulose CPA
(Archdiocesan Treasurer)
914-409-7155 914-409-7155
Saju Paulose Maroth
(Joint Treasurer )
News: Biju Cherian
(Publicity Coordinator, Malankara Archdiocese in USA)

Recent Posts

ഇന്നത്തെ വാര്‍ത്ത

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.

Request to contribute to MJSSA Charity Fund.