സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, November 2, 2011

മന്ത്രിസ്‌ഥാനത്തെക്കുറിച്ച്‌ ആശങ്കയില്ല; യാക്കോബായ സഭ


കൊച്ചി: ടി.എം. ജേക്കബിന്റെ നിര്യാണശേഷം മന്ത്രിസ്‌ഥാനത്തെപ്പറ്റി യാക്കോബായ സഭയ്‌ക്ക് ആശങ്കയോ അഭിപ്രായ വ്യത്യാസമോ ഇല്ലെന്ന്‌ ഏലിയാസ്‌ മോര്‍ അത്താനാസ്യോസ്‌ മെത്രാപ്പോലീത്ത. സഭയ്‌ക്ക് സിംഹ ഭൂരിപക്ഷമുള്ള മണ്ഡലമാണ്‌ പിറവം. സഭ രാഷ്‌ട്രീയത്തില്‍ ഇടപെടില്ല. സഭാവിശ്വാസികള്‍ക്ക്‌ ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്ന്‌ നന്നായറിയാം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌ഥാനാര്‍ഥിയെ സംബന്ധിച്ച്‌ സഭാ സുന്നഹദോസ്‌ സെക്രട്ടറിയുടെ അഭിപ്രായം സഭയുടെ വികാരമാണെന്നും അദ്ദേഹം ചോദ്യത്തിനു മറുപടിയായി പറഞ്ഞു. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരുമായി നല്ല അടുപ്പമാണ്‌. സ്‌ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്‌ രാഷ്‌ട്രീയ പാര്‍ട്ടിയാണ്‌. തീരുമാനത്തെ സഭ എതിര്‍ക്കുകയില്ല. മാര്‍ ഗ്രിഗോറിയോസ്‌ ദിനാചരണത്തോടനുബന്ധിച്ചുള്ള ഗ്രന്ഥ പ്രകാശനത്തെയും മതസൗഹാര്‍ദ്ദ ദിനത്തെക്കുറിച്ചുള്ള പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മാര്‍ ഗ്രിഗോറിയോസ്‌ ദിനാചരണവും സമ്മേളനവും നവംബര്‍ ആറിന്‌ മേരിഗിരി യാക്കോബായ പള്ളിയില്‍ രാവിലെ ഒമ്പതിന്‌ കേന്ദ്ര മന്ത്രി കെ.വി. തോമസ്‌ ഉദ്‌ഘാടനം ചെയ്യും. ഫാ. വര്‍ഗീസ്‌ കല്ലാറപ്പാറ എഴുതിയ മാര്‍ ഗ്രിഗോറിയോസിന്റെ ജീവചരിത്രം എറണാകുളം ഭാരത്‌ ടൂറിസ്‌റ്റ് ഹോമില്‍ വൈകിട്ട്‌ മൂന്നിന്‌ ജസ്‌റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍ പ്രകാശനം ചെയ്യും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.