ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം. |
പുത്തന്‍കുരിശു: മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിളിന്റെ യോഗം പുത്തന്‍കുരിശു പാത്രിയര്‍ക്കാ സെന്ററില്‍ വച്ച് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി അഭി.ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത സന്നിഹിതനായിരുന്നു. മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിളിന്റെ പ്രവര്‍ത്തനം സഭയ്ക്ക് മുതല്‍ കൂട്ടാണന്നും സഭയുലെ എല്ലാ പ്രധാനപ്പെട്ട പള്ളികളിലെല്ലാം മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിളിന്റെ യൂണിറ്റു ആരംഭിക്കണമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
സ്റ്റഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ നടക്കുന്ന ന്യൂസ് പോര്‍ട്ടല്‍ ആയ "മലങ്കര സിറിയക് വോയിസ് " സഭയിലെ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നുണ്ടന്നു അഭി.ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത പറഞ്ഞു. മലങ്കര സിറിയക് വോയിസ് സഭയുടെ ഔദ്യോഗിക ന്യൂസ് പോര്‍ട്ടല്‍ ആണന്നും ഇതിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും സഭ നല്‍കുമെന്നും അഭി തിരുമേനി പറഞ്ഞു.മെത്രാന്‍ കക്ഷികളില്‍ നിന്നുള്ള ഇന്റര്‍നെറ്റ് മാധ്യമ ആക്രമണങ്ങള്‍ തടയുന്നതിന് മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിളിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണന്നു സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു.Adv: കുര്യാച്ചന്‍, Adv:ഏലിയാസ് ഷെവലിയാര്‍ ബിബി അബ്രഹാം,ഡോ.മിഥുന്‍,ബിജു വര്‍ഗീസ്,ഡാനി ജോര്‍ജ്,റെജി.പി.വര്‍ഗീസ്,സിനോള്‍.വി.സാജു, ടോണി കോര,അപ്പു ജോസ്, തോമസ് കണ്ടനാട് , ഗ്ലീസന്‍ സഖറിയ, ബെന്നി.വി.വര്‍ഗീസ്,ജെറിന്‍ പങ്ങട എന്നിവര്‍ സംബന്ധിച്ചു.
മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകര്‍ സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലനോടൊപ്പം.
|
No comments:
Post a Comment