ഗുണ്ടകള്‍ വന്ന വാന്‍ |
വണ്ടിക്കുള്ളില്‍ വാക്കത്തിയും ഇരുമ്പ് വടിയും |
സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ വിശ്വാസികളെ അഭിസംഭോധന ചെയ്യുന്നു |
ജോണ്‍ കോര്‍ എപ്പിസ്കോപ്പയും മകന്‍ എല്‍ദോയേയും ഗുണ്ടകളെയും അറസ്റ്റു ചെയ്യുന്നു |
മെത്രാന്‍ കക്ഷിയിലെ ചിറക്കടക്കുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്കോപ്പയും,മകന്‍ എല്‍ദോ,ഫാ ജോര്‍ജ് വേമ്പനാടന്‍ ഉള്‍പ്പടെ 6 പേര്‍ അറസ്റ്റില്‍
ഗുണ്ടകള്‍ പള്ളിയ്ക്കുള്ളില്‍ഒളിച്ചിരിക്കുന്നു. |
ചിറക്കടക്കുന്നേല്‍ എല്‍ദോയെ പോലീസ് അറസ്റ്റു ചെയ്യുന്നു. |
സംഭവം അറിഞ്ഞു ഫാ വര്‍ഗീസ് പുല്യട്ടെല്‍, ഫാ എല്‍ദോസ് കക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികള്‍ ഗുണ്ടകളെ അറസ്റ്റു ചെയ്യണമെന്നാവശ്യപെട്ടു പള്ളിയ്ക്ക് മുന്നില്‍ കുത്തിയിരുന്നു.സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ സംഭവസ്ഥലത്തെത്തി പോലീസ് അധികാരികളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതികളെ അറസ്റ്റു ചെയ്യാമെന്ന് പോലീസ് ഉറപ്പുനല്‍കി. തുടര്‍ന്ന് ശക്തമായ പോലീസ് കാവലില്‍ രാത്രി 10 .30 ന് ചിറക്കടക്കുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്കോപ്പയും മകനും ഉള്‍പ്പടെ 6 പേരെ പോലീസ് അറസ്റ്റു ചെയ്തു ജീപ്പില്‍ കയറ്റി സ്റ്റേഷനിലെയ്ക്ക് കൊണ്ട് പോയി.
കഴിഞ്ഞ ദിവസങ്ങളില്‍ റിസീവര്‍ ഭരണത്തിലിരിയ്ക്കുന്ന മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ പള്ളിയില്‍ മെത്രാന്‍ കഷികള്‍ വൈദീകനെ നിയമിച്ചത് യാക്കോബായ സഭ ചോദ്യം ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് പള്ളിയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.യാക്കോബായ സഭയെ ഗുണ്ടായിസത്തിലൂടെ അടിച്ചമര്‍ത്താനുള്ള നീക്കമാണ് മെത്രാന്‍ കക്ഷികള്‍ നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ ശക്തംനായ നിയമ നടപടികള്‍ എടുത്തില്ലങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍ മുന്നറിയിപ്പ് നല്‍കി .
No comments:
Post a Comment