സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, November 12, 2011

അത്തനേഷ്യസിന് വീണ്ടും അഭിമാന മുഹൂര്‍ത്തം


കോതമംഗലം: മലയോരത്തിന്റെ അക്ഷരവഴികളിലെ അഭിമാനമായ മാര്‍ അത്തനേഷ്യസിന് വീണ്ടും ഒരു സുവര്‍ണ മുഹൂര്‍ത്തം. പ്രൗഢമായ സദസ്സിനേയും ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമന്‍ ബാവയുടെ വിശുദ്ധ സാന്നിധ്യത്തേയും സാക്ഷിയാക്കിയാണ് കോളേജിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി തുടക്കം കുറിച്ചത്. ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴില്‍ ഏഷ്യയിലെ ആദ്യത്തെ എന്‍ജിനീയറിങ് കോളേജ് എന്ന കീര്‍ത്തിയില്‍ തലയുയര്‍ത്തുന്ന അത്തനേഷ്യസിന് അത് അഭിമാന മൂഹൂര്‍ത്തമായി.
കോളേജിലെ ബസേലിയോസ് പൗലോസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു ചടങ്ങ്. വന്‍സുരക്ഷാ സന്നാഹങ്ങളായിരുന്നു നഗരത്തിലും കോളേജിലും. വാഹനങ്ങള്‍ ഓഡിറ്റോറിയത്തിനടുത്തേക്ക് പ്രവേശിപ്പിച്ചില്ല. മൊബൈല്‍ഫോണുകളും അനുവദനീയമല്ലായിരുന്നു. കര്‍ശന പരിശോധനയ്ക്കുശേഷമാണ് ഓഡിറ്റോറിയത്തിനുള്ളിലേക്ക് ആളുകളെ പ്രവേശിപ്പിച്ചത്. തിങ്ങിനിറഞ്ഞ സദസ്സിനരികിലേക്ക് ഉപരാഷ്ട്രപതിയേയും വഹിച്ചെത്തിയ ഹെലികോപ്റ്ററിന്റെ ഇരമ്പം കേട്ടത് മൂന്നരയോടെയാണ്. നിശ്ചയച്ചതിലും നേരത്തേ ഉപരാഷ്ട്രപതി ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചു.
മുഖ്യമന്ത്രിക്ക് പകരം മന്ത്രി എം.കെ.മുനീറായിരുന്നു അധ്യക്ഷന്‍. തിരുവനന്തപുരത്തെ ജനസമ്പര്‍ക്കപരിപാടി വ്യാഴാഴ്ച രാത്രി വളരെ വൈകി അവസാനിച്ചതിനാലും കളക്ടര്‍മാരുടെ അവലോകന യോഗം ഉള്ളതിനാലുമാണ് മുഖ്യമന്ത്രിക്ക് ചടങ്ങിനെത്താന്‍ കഴിയാതെ പോയത്. പി.ടി.തോമസ് എം.പിയും ടി.യു.കുരുവിള എം.എല്‍.എയുമുള്‍പ്പെടെയുള്ളവര്‍ വേദിയിലുണ്ടായിരുന്നുവെങ്കിലും ഉപരാഷ്ട്രപതിയെക്കൂടാതെ അധ്യക്ഷന്‍, ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ,ഡോ.മാത്യൂസ് മാര്‍ അഫ്രേം എന്നിവര്‍ മാത്രമാണ് പ്രസംഗിച്ചത്. വളരെ ചുരുങ്ങിയവാക്കുകളിലായിരുന്നു ഇവരുടെ ആശംസ.
ഉപരാഷ്ട്രപതിയുടെ ഉദ്ഘാടന പ്രസംഗവും ഹ്രസ്വമായിരുന്നു. ഏതാനും വാക്കുകളില്‍ യുവതലമുറയോടുള്ള ഉപദേശത്തിന് പുറമേ കോളേജിന്റെ മികവിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സുവര്‍ണ ജൂബിലി ഉപഹാരമായി ആറന്മുള കണ്ണാടിയാണ് കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ.വിന്നി വര്‍ഗീസ് ഉപരാഷ്ട്രപതിക്ക് സമ്മാനിച്ചത്. അതിന്റെ പ്രത്യേകതകള്‍ വിവരിച്ചുകൊടുത്തപ്പോള്‍ അതുല്യം എന്നായിരുന്നും ഹമീദ് അന്‍സാരിയുടെ പ്രശംസ. 4.20ഓടെ അദ്ദേഹം ഹെലികോപ്ടറില്‍ കൊച്ചിക്ക് മടങ്ങി.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.