സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, November 12, 2011

കരിമുകള്‍ യാക്കോബായ പള്ളിയില്‍ പെരുന്നാളും തിരുശേഷിപ്പ്‌ സ്‌ഥാപനവും


പിണര്‍മുണ്ട: കരിമുകള്‍ മോര്‍ ഗ്രിഗോറിയോസ്‌ യാക്കോബായ പള്ളിയില്‍ പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാളും തിരുശേഷിപ്പ്‌ സ്‌ഥാപനവും ഇന്നും നാളെയുമായി ആഘോഷിക്കും. 
പരിശുദ്ധന്മാരായ ഗ്രിഗോറിയോസ്‌ കൊച്ചുതിരുമേനിയുടെയും ബസേലിയോസ്‌ യല്‍ദോ ബാവയുടെയും സംയുക്‌ത ഓര്‍മപ്പെരുന്നാളാണ്‌ ആഘോഷിക്കുന്നത്‌. 
ഡോ. കുര്യാക്കോസ്‌ മോര്‍ ക്ലീമിസ്‌ മെത്രാപ്പോലീത്ത സൂക്ഷിച്ചിരുന്ന പരിശുദ്ധ കൊച്ചുതിരുമേനിയുടെ തിരുശേഷിപ്പ്‌ പള്ളിയില്‍ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ സ്‌ഥാപിക്കുന്ന ചടങ്ങ്‌ ഇന്ന്‌ അഞ്ചിന്‌ നടക്കും. 
ഇന്ന്‌ 6.45ന്‌ പ്രഭാതപ്രാര്‍ഥന, 7.30ന്‌ ഡോ. എബ്രഹാം മോര്‍ സേവേറിയോസിന്റെ നേതൃത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. 4.30ന്‌ പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററില്‍ നിന്ന്‌ ശ്രേഷ്‌ഠ ബാവയുടെയും മോര്‍ ക്ലീമിസിന്റെയും നേതൃത്വത്തില്‍ വാഹനാകമ്പടിയോടെ കരിമുകളിലേക്ക്‌ പുറപ്പെടും. തിരുശേഷിപ്പ്‌ സ്‌ഥാപനശേഷം ശ്രേഷ്‌ഠ ബാവയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി സ്‌മാരക മന്ദിര സമര്‍പ്പണം. ആറിന്‌ സന്ധ്യാപ്രാര്‍ഥനക്ക്‌ കുര്യാക്കോസ്‌ മോര്‍ ക്ലീമിസ്‌ നേതൃത്വം നല്‍കും. ഏഴിന്‌ കരിമുകള്‍ മോര്‍ 
ഇഗ്നാത്തിയോസ്‌ ചാപ്പല്‍ കുരിശുംതൊട്ടിയിലേക്ക്‌ പ്രദക്ഷിണം. 
നാളെ 7.30ന്‌ പ്രഭാതപ്രാര്‍ഥന. ഏഴരയ്‌ക്ക് ഐസക്‌ മോര്‍ ഒസ്‌ത്താത്തിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന. തുടര്‍ന്ന്‌ തിരുശേഷിപ്പ്‌ വണക്കം, നേര്‍ച്ചസദ്യ. 
ചടങ്ങുകള്‍ക്ക്‌ വികാരി ഫാ. ജെയ്‌സണ്‍ വര്‍ഗീസ്‌ ബ്ലായില്‍, ട്രസ്‌റ്റിമാരായ കെ.സി. ഏലിയാസ്‌, എം.ഒ. മാത്യു, സെക്രട്ടറി എം.പി. മാത്യു നേതൃത്വം നല്‍കും. ഭക്‌തസംഘടനകളുടെ വാര്‍ഷികം ഇന്നലെ നടന്നു. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.