സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, November 13, 2011

പിറവം ഉപതെരഞ്ഞെടുപ്പ്‌: മതത്തിനും രാഷ്‌ട്രീയത്തിനും പ്രയോജനപ്പെടുന്നവരെ വിജയിപ്പിക്കാന്‍ യാക്കോബായ സഭ


പുത്തന്‍കുരിശ്‌: ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ പ്രസ്‌താവനകളും കോടതിവിധികള്‍ക്ക്‌ എതിരായ നിലപാടും സംബന്ധിച്ച്‌ നീതിന്യായ മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി യാഥാര്‍ഥ്യം കണ്ടെത്താന്‍ നടപടികളുണ്ടാകണമെന്ന്‌ പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി സഭാ മാനേജിംഗ്‌ കമ്മിറ്റി യോഗം ഗവണ്‍മെന്റിനോട്‌ ആവശ്യപ്പെട്ടു. 
സഭാംഗമായിരുന്ന മന്ത്രി ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. 
യാക്കോബായ സുറിയാനി സഭക്ക്‌ രാഷ്‌ട്രീയമായ നിലപാടുകളോ താല്‍പര്യങ്ങളോ ഇല്ലെന്ന്‌ സഭാ മാനേജിംഗ്‌ കമ്മിറ്റി യോഗം വ്യക്‌തമാക്കി. മതത്തിനും രാഷ്‌ട്രീയത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്നവരെ തെരഞ്ഞെടുക്കാന്‍ ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങള്‍ക്ക്‌ ഉത്തരവാദിത്വമുണ്ട്‌. പിറവം ഉപതെരഞ്ഞെടുപ്പിലടക്കം സഭയുടെ ഔദ്യോഗിക നിലപാട്‌ ഇതാണെന്ന്‌ മാനേജിംഗ്‌ കമ്മിറ്റി യോഗം വ്യക്‌തമാക്കി. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളോടും സഭ എന്നും നിലനിര്‍ത്തിപ്പോരുന്ന സമദൂരത്തിലധിഷ്‌ഠിതമായ നിലപാട്‌ സഭ തുടരുമെന്നും യോഗം വ്യക്‌തമാക്കി. 
യാക്കോബായ സഭ സമാധാനത്തിനുവേണ്ടിയാണ്‌ നിലകൊള്ളുന്നതെന്നും കോടതിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട്‌ മധ്യസ്‌ഥതയിലൂടെ സഭാ തര്‍ക്കങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താതെ പോയത്‌ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ നിഷേധാത്മക നിലപാടുമൂലമാണെന്ന്‌ യോഗം വിലയിരുത്തി. കോലഞ്ചേരി പള്ളിയില്‍ മാത്രമല്ല തര്‍ക്കം നിലനില്‍ക്കുന്ന എല്ലാ പള്ളികളിലും ജനഹിതത്തിനനുസരിച്ചുള്ള തീരുമാനമാണ്‌ ഉണ്ടാകേണ്ടത്‌. എന്നാല്‍ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ യാക്കോബായ സഭ ആഗ്രഹിക്കുന്നില്ല. 
സമുദായ കേസില്‍ സുപ്രീം കോടതിയുടെ 95 ലെ വിധി അംഗീകരിക്കാന്‍ കൂട്ടാക്കാതെ യാക്കോബായ സഭയുടെ ദൈവാലയങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള നീക്കങ്ങളെ ശക്‌തമായി നേരിടുമെന്ന്‌ യോഗം വ്യക്‌തമാക്കി. പള്ളിയും സ്വത്തുക്കളും ഇടവക വിശ്വാസികളുടെയാണെന്ന സുപ്രീം കോടതി വിധി മാനിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ തയാറാകണം. ക്രിസ്‌തീയ നീതിക്ക്‌ വിരുദ്ധമായി വ്യവഹാരങ്ങളിലൂടെയും സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചും നടത്തുന്ന നീക്കങ്ങള്‍ നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയായി കണേണ്ടിയിരിക്കുന്നു. 
മുന്‍വിധികളില്ലാതെ സൃഷ്‌ടിപരമായ ചര്‍ച്ചകള്‍ക്ക്‌ സഭ ഇനിയും തയാറാണെന്ന്‌ യോഗം വ്യക്‌തമാക്കി.
ആലുവ തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത്‌ ഇരുവിഭാഗത്തിനും 5 മണിക്കൂര്‍ വീതം ആരാധനയ്‌ക്കായി അനുവദിച്ചുകിട്ടിയ സമയത്ത്‌ വി. കുര്‍ബാന അര്‍പ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്ന്‌ ഗവണ്‍മെന്റിനോട്‌ യോഗം ആവശ്യപ്പെട്ടു. അനധികൃതമായി മറുവശം കൈവശം വച്ചിരിക്കുന്ന പരി. സഭയുടെ പള്ളികളും സ്വത്തുക്കളും തിരികെ സഭക്ക്‌ ലഭിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. 
യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷന്‍ ജനുവരി മൂന്നിനു നടത്താന്‍ യോഗം തീരുമാനിച്ചു. ശ്രേഷ്‌ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു. മാനേജിംഗ്‌ കമ്മിറ്റി യോഗത്തില്‍ എല്ലാ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും പങ്കെടുത്തു.

1 comment:

Roshan George V said...

Piravathu athinu ethra Orthodoxukar undu......Avide shakthi Jacobites anu...
The case is not that, if the IOC and the Roman Catholics join hands there, then the chances of Anoop winning the election is minimum. And why RC church wants Anoop to fail ? The answer is Johny Nelloor.....

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.