സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, October 4, 2011

യാക്കോബായ കുടുംബ സംഗമത്തിന് വര്‍ണാഭമായ തുടക്കം

ബ്രിസ്റ്റൊള്‍: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റീജീയന്റെ മൂന്നാമത് ഫാമിലി കോണ്‍ഫ്രന്‍സ് ബ്രിസ്റ്റൊള്‍, സെന്റ് ബേസില്‍ സെന്ററില്‍, രാവിലെ 10ന് പതാക ഉയര്‍ന്നതോടുകൂടി തുടക്കം കുറിച്ചു. യു. കെ മേഖലയുടെ നാനാഭാഗത്തുനിന്നും വന്ന കുടുംബങ്ങള്‍ ബ്രിസ്റ്റോളിലേ ഗ്രീന്‍ വേ മഹാ ജനസമുദ്രമാക്കിമാറ്റി. യാക്കോബായ സഭാ ചരിത്രത്തില്‍ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച വെച്ച കുടുംബസംഗമം യു. കെ. റിജീയന്റെ മുന്‍ പാത്രയാര്‍ക്കല്‍ വികാരിയും, നിരണം ഭദ്രാസനാധിപനും യു. എ. ഇ. യിലെ പള്ളികളുടെ പാത്രയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ കൂറീലോസ്സ് തിരുമനസ്സ് കൊണ്ട് ഉല്‍ഘാടനം ചെയ്തു.

യു. കെ. മേഖലയുടെ ഇപ്പോഴത്തെ പാത്രയാര്‍ക്കല്‍ വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍, ഹൈറേന്‍ജ് മേഖലകളുടെ മെത്രാപ്പൊലീത്തയുമായ അഭിവന്ദ്യ മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസ്സു കൊണ്ട് അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ ചിന്താവിഷയമായി 'ഞാന്‍ നിങ്ങള്‍ക്ക് പുതിയോരു ഹൃദയം തരും, പുതിയൊരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും' എന്ന വേദ വചനം ആസ്പദമാക്കി വിഷയാവതരണം നടത്തി. ഡല്‍ഹി, മൈലാപ്പൂര്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പൊലീത്തയായ, അഭിവന്ദ്യ ഐസ്സക്ക് മോര്‍ ഒസ്സ്ത്താത്തിയോസ്സ് തിരുമനസുകൊണ്ട് ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ക്ക് നേതൃത്ത്വം നല്‍കി.
വൈകിട്ട് 6 മണിയോടുകൂടി പരമ്പരാഗതമായ ശൈലിയിലുള്ള കലാരൂപങ്ങളാല്‍ വിവിധ ഇടവകകളില്‍ നിന്നുള്ള കലാ പരിപാടികള്‍ സംഗമത്തിന്റെ മാറ്റു കൂട്ടി.

4 comments:

Anonymous said...

അയര്‍ലണ്ട്-ലെ ഫാമിലി കോണ്ഫ്രെന്‍സ് നിറുത്തിയ പുതിയ മെത്രാന്‍ കണ്ടുപടിക്കട്ടെ!

Anonymous said...

Pls allow the new bishop to do the things properly.Former bishop and his secretary treated the faithful as slaves,they considered the church as a private ltd co;and the are managing directors.They collected and spent money from the public with out accountability.

Main task of new bishop is to settle the issues and re organise the church not to conduct the family conference.

By the first visit of new patriarchal vicar, he could settle the 90percent of issues by reinstate the right of parish general body as per the tradition of HOLY JACOBITE SYRIAN CHURCH and he declared that the churches and congregations in ireland as the part of HOLY JACOBIE SYRIAN CHURCH.

And finally I hope that he will conduct a family conference with the participation of all Jacobite faithful living in Ireland

Anonymous said...

ആരാണ് കാശ് അടിച്ചുമാറ്റിയത് ?കൂടുതല്‍ പറയിപ്പ്ക്കല്ലേ!ഇവിടെ പള്ളികളില്‍ ആരാധനാ നടക്കാത്ത അവസ്ഥയാണ്‌ ,എല്ലാം വിളിച്ചുപരയെണ്ടിവരും.അച്ഛന് സാലറി കൊടുക്കാന്‍ വരെ കാശ് ഇല്ല .....വെള്ളമടി നടക്കുനുണ്ടലോ..... വാര്‍ത്തകള്‍ അറിഞ്ഞു ...അയര്‍ലണ്ട്-ലെ സിറിയന്‍സ് ക്രിസ്തന്‍സ് -ന്റെ കലികാലം

Anonymous said...

I am here in Ireland since 2005.when ever other churches started other places other than Dublin the ego problem started in Dublin church.They want to be superior.They won`t obey the patriarchal vicar or bishop.They want to over rule the bishop and every Syriac orthodox individual in Ireland other than few people in Dublin knows who took the money and what happened. Now they are trying to blame the old bishop and secretary for that.
By the 1st visit of new patriarchal vicar he might have solved the problems of Dublin church(I don`t think that will be long lasting) and at the same time he send the priest who was serving 5 churches in Ireland send back to India with out making any arrangements for the holy mass in those churches and putting the believers in to a big trouble. I don`t thing it is great.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.