യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. മേഖലയുടെ പാത്രയര്‍ക്കല്‍
വികാരിയായി മൂന്നു വര്‍ഷം പൂര്‍ത്തിയാക്കി മടങ്ങുന്ന അഭിവന്ദ്യ ഡോ.
ഗീവര്‍ഗ്ഗീസ് മോര്‍ കൂറീലോസ്സ് മെത്രാപ്പോലീത്ത തിരുമനസ്സിന്
ബ്രിസ്റ്റൊളില്‍ വച്ച് നടത്തപ്പെടുന്ന യു.കെ റിജീയന്റെ മൂന്നാമത് ഫാമിലി
കോണ്‍ഫ്രന്‍സ് വേദിയില്‍ വച്ചു ഉജ്ജ്വല യാതയയപ്പ് നല്‍കുന്നു.
വാഗ്മി എക്യൂമനിക്കല്‍ വേദികളില്‍ സഭയുടെ വാക്താവ്, ദൈവ ശാസ്തജ്ഞന്‍ എന്നീ നിലകളില്‍ ലോക പ്രസിദ്ധനായ മോര്‍ കൂറീലോസ്സ് മെത്രാപ്പോലീത്തയുടെ ശിശ്രൂഷക്കാലയളവില്‍ യു.കെ യാക്കോബായ സഭക്ക് കെട്ടുറപ്പും, അച്ചടക്കവും ജനകീയ പങ്കാലിത്തത്തോടുകൂടിയ ഭരണക്രമീകരണവും അഭൂത പൂര്‍ണ്ണവുമായ വളര്‍ച്ചയുമാണ് സഭക്കുണ്ടായത്. ശിഥിലമായിക്കഴിഞ്ഞിരുന്ന സഭാ വിശ്വാസികളെ സഭയുടെ പാരമ്പര്യങ്ങള്‍ക്കനുസരണമായി രൂപീകൃതമായ യു.കെ. മേഖലാ കൗണ്‍സില്‍ വഴിയായി ഒരു കുടയ്ക്കു കീഴില്‍ കൊണ്ടുവരുവാന്‍ സാധിച്ചുവെന്നതു പ്രത്യേകം എടുത്തു പറയത്തക്ക നേട്ടമായാണ് സഭയ്ക്കുണ്ടായത്. സഭാ വിശ്വാസികളേ ആത്മീയ പൈതൃക ആരാധനാ പാരമ്പര്യത്തില്‍ നിലനിര്‍ത്തുന്നതിനും വളര്‍ത്തുന്നതിനും തലമുറകളിലേക്കു പകരുന്നതിനും ലക്ഷ്യമിട്ടു കൊണ്ട് രൂപീകൃതമായ 22 ഇടവകകള്‍ സഭയ്ക്കിന്നു യു.കെ യില്‍ ഉണ്ട്.
ഓരോ ഇടവകയിലേയും വിശ്വാസികളുടെ മനസ്സുകളിലേക്ക് ഇറങ്ങിച്ചെന്ന്
സ്വാദിഷ്ടടമായ ബന്ധം സ്ഥാപിച്ചെടുക്കുവാന്‍ ആഭി. തിരുമേനിക്കായി. പരി.
സഭയുടെ ആത്മീയ തലവനായ പരി. പാത്രയര്‍ക്കീസ് ബാവ യുടെയും, കീഴക്കിന്റെ
ശ്രേഷ്ട കാതോലിക്ക ബാവായേയും അനുസരിക്കാതയും സഭാവിരുധ പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെട്ടിരുന്നവര്‍ക്ക് ശക്തമായ താക്കീത് നല്‍കുവാനും, സ്വാര്‍ത്ഥ
താല്‍പ്പര്യങ്ങള്‍ക്കായി നിലകൊണ്ടിരുന്ന വ്യക്തികളേയും പ്രാര്‍ത്ഥനാ
താല്‍പ്പര്യങ്ങള്‍ക്കായി നിലകൊള്ളുന്ന വ്യക്തികളോട് കുടിയാലോചിച്ച് സഭയുടെ
മുഖ്യ ധാരയോടു ചേര്‍ന്നു നില്‍ക്കുവാന്‍ വിശ്വാസികളെ ബോധ്യപ്പെടുത്തുവാനും
അഭി. തിരുമേനിയുടെ ശിശ്രൂഷാകാലയളവില്‍ സാധിച്ചു.വാഗ്മി എക്യൂമനിക്കല്‍ വേദികളില്‍ സഭയുടെ വാക്താവ്, ദൈവ ശാസ്തജ്ഞന്‍ എന്നീ നിലകളില്‍ ലോക പ്രസിദ്ധനായ മോര്‍ കൂറീലോസ്സ് മെത്രാപ്പോലീത്തയുടെ ശിശ്രൂഷക്കാലയളവില്‍ യു.കെ യാക്കോബായ സഭക്ക് കെട്ടുറപ്പും, അച്ചടക്കവും ജനകീയ പങ്കാലിത്തത്തോടുകൂടിയ ഭരണക്രമീകരണവും അഭൂത പൂര്‍ണ്ണവുമായ വളര്‍ച്ചയുമാണ് സഭക്കുണ്ടായത്. ശിഥിലമായിക്കഴിഞ്ഞിരുന്ന സഭാ വിശ്വാസികളെ സഭയുടെ പാരമ്പര്യങ്ങള്‍ക്കനുസരണമായി രൂപീകൃതമായ യു.കെ. മേഖലാ കൗണ്‍സില്‍ വഴിയായി ഒരു കുടയ്ക്കു കീഴില്‍ കൊണ്ടുവരുവാന്‍ സാധിച്ചുവെന്നതു പ്രത്യേകം എടുത്തു പറയത്തക്ക നേട്ടമായാണ് സഭയ്ക്കുണ്ടായത്. സഭാ വിശ്വാസികളേ ആത്മീയ പൈതൃക ആരാധനാ പാരമ്പര്യത്തില്‍ നിലനിര്‍ത്തുന്നതിനും വളര്‍ത്തുന്നതിനും തലമുറകളിലേക്കു പകരുന്നതിനും ലക്ഷ്യമിട്ടു കൊണ്ട് രൂപീകൃതമായ 22 ഇടവകകള്‍ സഭയ്ക്കിന്നു യു.കെ യില്‍ ഉണ്ട്.
പുതിയ സംസ്‌കാരത്തില്‍ മൂല്യ ബോധത്തോടെ കുട്ടികളെ വളര്‍ത്തുന്നതിനും വിശ്വാസ പാരമ്പര്യങ്ങളില്‍ നിലനിര്‍ത്തുന്നതും ലക്ഷ്യമാക്കി വിവിധ ഇടവകകളിലാരംഭിച്ചിട്ടുള്ള സണ്‍ഡേ സ്‌കൂള്‍കളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ഏകീകൃത പാഠ്യക്രമം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിടുവാനും അഭി. തിരുമനസ്സിന്റെ ശിശ്രൂഷാ കാലയളവില്‍ സാധിച്ചു.
സഭാ വിശ്വാസികളുടെ ഐക്കവും, കുടുംബ ബന്ധങ്ങളുടെ പുതുക്കവും ലക്ഷ്യമാക്കി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട കുടുംബ സംഗമം വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ സാധിച്ചത് അഭി. തിരുമേനിയുടെ നേത്രുപാടവത്തിന്റെ ഉത്തമ സാക്ഷ്യമാണ്.
ബ്രിസ്റ്റൊളില്‍ വെച്ചു നടക്കുന്ന യാക്കോബായ കുടുംബ സംഗമത്തില്‍ വെച്ച് യു. കെ യുടെ പുതിയ പാത്രയര്‍ക്കല്‍ വികാരി അഭി. മാത്യൂസ് മോര്‍ അപ്പ്രേം തിരുമേനിയുടെ അദ്യക്ഷതയില്‍ കൂടുന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ആത്മീയ, സാംസ്‌കാരിക സാമുദായിക നേതാക്കള്‍ പങ്കെടുക്കും.
No comments:
Post a Comment