സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, October 4, 2011

യൂത്ത് അസോസിയേഷന്‍ ഏകദിന ക്യാമ്പ്‌

 Jacobite Syrian Orthodox Youth Association
(Under the Holy Apostolic See Antuoch and all the East)

പ്രിയപ്പെട്ട സഹപ്രവര്‍ത്തകരെ..

     കരുണാമയനായ യേശുനാഥന്റെ ധന്യ നാമത്തില്‍ കൂട്ടായ്മ ആചരിക്കുന്ന യൂത്ത് അസോസിയേഷന്റെ പ്രിയപ്പെട്ട എല്ലാ പ്രവര്‍ത്തകര്‍ക്കും സ്നേഹാഭിവാദനങ്ങള്‍ അറിയിക്കട്ടെ.
      യൂത്ത് അസോസിയേഷന്റെ പ്രസിഡണ്ട്‌ അഭി. മാത്യൂസ്‌ മാര്‍ തെവോദോസിയോസ് തിരുമേനിയുടെ JSOYA 01 /2011 നമ്പര്‍  കല്‍പ്പന പ്രകാരം നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന വാര്‍ഷിക തെരഞ്ഞെടുപ്പു പ്രത്യേക കാരണങ്ങളാല്‍ മാറ്റി വച്ച വിവരം ഏവര്‍ക്കും അറിവുള്ളതാണല്ലോ.ആയതു 8 -10 -2011 ശനിയാഴ്ച ആനിക്കാട് (നിരണം ഭദ്രാസനം ) വച്ച് അഭി. പ്രസിഡണ്ട്‌ തിരുമേനിയുടെ കല്‍പനയുടെ താല്പര്യ പ്രകാരം നടത്തപ്പെടുന്നതാണ്. സ്ഥാനമൊഴിയുന്ന കേന്ദ്ര ഭരണ സമിതി അംഗങ്ങളും പുതുതായി തെരഞ്ഞെടുക്കപെട്ട അംഗങ്ങളും ഒത്തുചേരുന്ന ഏകദിന ക്യാമ്പ്‌ അന്നേദിവസം രാവിലെ 9 .30 നു രജിസ്ട്രെഷന്‍ ആരംഭിച്ചു 10 .00 മുതല്‍ 5 .00 വരെ നടത്തപ്പെടുന്നു.

    പുതിയതിയഭരണ സമിതിയെ തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള  ഇലക്ഷന്‍ കൂടെ നടത്തപ്പെടുന്നതായിരിക്കും.ക്യാമ്പില്‍ പ്രസിഡണ്ട്‌ അഭി.മാത്യൂസ്‌ മാര്‍ തെവോദോസിയോസ് തിരുമേനി, അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്  തിരുമേനി,ഡോ. ജോസ് കൈപ്പള്ളില്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്കു നേതൃത്വം നല്‍കും.ആയതിനാല്‍ എല്ലാ അംഗങ്ങളും ഇതൊരറിയിപ്പായി സ്വീകരിച്ചു ഏകദിന ക്യാമ്പിലും ഇലക്ഷനിലും പങ്കെടുത്തു സംഘടനയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് താല്പര്യപ്പെടുന്നു.
                                      
                                                         ജനറല്‍ സെക്രട്ടറി
                                                          ബിജു കെ തമ്പി.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.