സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, October 4, 2011

വിവാദ ജര്‍മന്‍ മെത്രാന്‍ കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തി

കൊച്ചി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാന്മാര്‍ ചേര്‍ന്നു വാഴിച്ച വിവാദ ജര്‍മന്‍ മെത്രാന്‍ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. യാക്കോബായ സഭ വിട്ട്‌ ഓര്‍ത്തഡോക്‌സ് സഭയിലെത്തിയ രണ്ടു മെത്രാന്മാര്‍ ചേര്‍ന്നാണ്‌ ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭാംഗമായ ജര്‍മന്‍ വൈദികനെ മൂസാ ഗുര്‍ഗാന്‍ മാര്‍ സേവേറിയോസ്‌ എന്ന പേരില്‍ ബിഷപ്പായി വാഴിച്ചത്‌. ഈ സംഭവം കേരളത്തില്‍ മാത്രമല്ല, വിദേശ സഭകള്‍ക്കിടയിലും വിമള്‍ശനത്തിനിടയാക്കി. അന്ത്യോഖ്യയിലെ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയില്‍ പ്രശ്‌നമുണ്ടാക്കി, ഭാവിയില്‍ സമാന്തര പാത്രിയര്‍ക്കീസിനെ വാഴിക്കാമെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടായിരുന്നതായി പറയപ്പെടുന്നു.

മൂസാ ഗുര്‍ഗാനെ വാഴിച്ചതു മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സിനഡിന്റെ സമ്മതത്തോടെയാണെന്നും അല്ലെന്നുമുള്ള തര്‍ക്കം തുടരുന്നതിനിടെയാണു കേരളത്തിലെ സഭാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി മൂസാ ഗുര്‍ഗാന്‍ വ്യക്‌തമാക്കിയത്‌.
കേരളത്തിലെ ഭദ്രാസനങ്ങള്‍ നിര്‍ത്തലാക്കുന്നതായും താന്‍ വാഴിച്ച രണ്ടു മലയാളി മെത്രാന്മാരെ തിരിച്ചുവിളിക്കുന്നതായും 'കല്‍പ്പന'യില്‍ പറയുന്നു. ഇവരിനി യൂറോപ്പില്‍ പ്രവര്‍ത്തിക്കും. വാഴിച്ച സഭയില്‍നിന്നുതന്നെ വൈദികരെ അടര്‍ത്തിയെടുത്ത്‌ താന്‍ പുതുതായി സ്‌ഥാപിച്ച അന്ത്യോഖ്യന്‍ സിറിയക്‌ ഓര്‍ത്തഡോക്‌സ് സഭയില്‍ ചേര്‍ത്തു തുടങ്ങിയതോടെയാണ്‌ ഓര്‍ത്തഡോക്‌സ് സഭ ഗുര്‍ഗാനെതിരേ തിരിഞ്ഞത്‌. ഗുര്‍ഗാനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുകൊണ്ട്‌ ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കാ ബാവ കല്‍പ്പന പുറപ്പെടുവിച്ചിരുന്നു.
കേരളത്തിലെ സഭാതര്‍ക്കം ചര്‍ച്ചചെയ്‌തു തീര്‍ക്കണമെന്നു മൂസാ ഗുര്‍ഗാന്‍ പരിശുദ്ധ കാതോലിക്കാ ബാവയ്‌ക്ക് അന്ത്യശാസനം നല്‍കിയതും സഭാനേതൃത്വത്തെ ചൊടിപ്പിച്ചു. വഴിവിട്ട മെത്രാന്‍ വാഴ്‌ച ശ്രദ്ധയില്‍പ്പെട്ടതോടെ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളും കത്തോലിക്കാ സഭയും ഗുര്‍ഗാന്‌ വിലക്കേര്‍പ്പെടുത്തി. യൂറോപ്പിലെ തന്റെ സഭയിലുണ്ടായ പ്രശ്‌നങ്ങള്‍ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ ഒത്തുതീര്‍ത്തതോടെ ഗുര്‍ഗാന്‍ വെട്ടിലായി. ഒരിടത്തും സ്‌ഥാനമില്ലെന്നായതോടെയാണു കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുമായി കൂടുതല്‍ അടുക്കാനും ഗുര്‍ഗാന്‍ തയാറായത്‌. സഭാതര്‍ക്കം രൂക്ഷമായ വേളയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുമായി മൂസാ ഗുര്‍ഗാന്‍ അടുക്കാന്‍ ശ്രമിക്കുന്നതിനു പ്രാധാന്യമുണ്ട്‌.

1 comment:

CreateInMeACleanHeartOhGod said...

EE NNEKAM BHAYTHODU KOODI VEEKSHIKKUNNU.

CHATHIKKUMOO???

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.