കോതമംഗലം: കിഴക്കന്‍ മേഖലയിലെ പ്രധാനപ്പെട്ട ക്രൈസ്തവ തീര്‍ത്ഥാടന
കേന്ദ്രമായ കോതമംഗലം മാര്‍തോമ ചെറിയപള്ളിയിലെ പ്രധാന പെരുന്നാള്‍ ദിവസമായ
ചൊവ്വാഴ്ചയും വിശ്വാസികളുടെ അണമുറിയാത്ത പ്രവാഹമായിരുന്നു.
പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 326-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് പള്ളിയങ്കണത്തില്‍ നിന്ന് കോഴിപ്പിള്ളി മാര്‍ ബസേലിയോസ് ചാപ്പലിലേക്ക് ഉച്ചകഴിഞ്ഞ് നടത്തിയ പ്രദക്ഷിണം ഗതകാല സ്മരണകളുണര്‍ത്തുന്ന അവിസ്മരണീയ മുഹൂര്‍ത്തമായി മാറി.
പ്രദക്ഷിണത്തിന്റെ മുന്‍നിരയില്‍ ഇക്കുറിയും പതിവു തെറ്റിക്കാതെ നായര്‍ യുവാവ് തൂക്കുവിളക്കേന്തിയത് മതസൗഹാര്‍ദത്തിന്റെ അണയാത്ത വെളിച്ചമായി. മൂന്നേകാല്‍ നൂറ്റാണ്ടുകള്‍ക്കപ്പുറം പരി. ബാവ കോഴിപ്പിള്ളിയിലെ ചക്കാലപ്പറമ്പില്‍ എത്തി ആംഗ്യഭാഷയില്‍ പള്ളിയെവിടെയാണെന്ന് കന്നുകാലികളെ മേച്ചുകൊണ്ടിരുന്ന ചക്കാല നായരോട് ചോദിച്ചു. അയാള്‍ പരി. ബാവയ്ക്കു വഴികാണിച്ചുകൊടുത്ത് ചെറിയപള്ളിയില്‍ എത്തിയതിന്റെ പ്രതീകമായി അന്നു മുതല്‍ എല്ലാ വര്‍ഷവും പെരുന്നാള്‍ ദിനത്തില്‍ വ്രതാനുഷ്ഠാനങ്ങളോടെ പ്രദക്ഷിണത്തിന്റെ മുന്‍നിരയില്‍ തൂക്കുവിളക്കേന്തുന്നത് മുത്തംകുഴി പുതീക്കല്‍ കുടുംബക്കാരാണ്. കുടും ബത്തിലെ ഇളംമുറക്കാരനായ സോമശേഖരന്റെ മകന്‍ സുരേഷാണ് ഇക്കൊല്ലവും പ്രദക്ഷിണവഴിയില്‍ വിളക്കേന്തിയത്. പത്തുവര്‍ഷമായി സുരേഷ് തന്നെയാണ് വിളക്കെടുക്കാന്‍ എത്തുന്നത്.
പൊന്‍വെള്ളികുരിശുകളും മുത്തുക്കുടകളുമേന്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ വൈദിക ശ്രേഷ്ഠരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുത്ത പ്രദക്ഷിണം കിഴക്കെ അങ്ങാടി വഴി ചക്കാലകുടി ചാപ്പലില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ചെറിയ പള്ളിയില്‍ തിരിച്ചെത്തി. വൈകീട്ട് പള്ളി ഉപകരണങ്ങള്‍ തിരികെ മേമ്പൂട്ടിലേക്ക് ആഘോഷമായി കൊണ്ടുപോയി.പെരുന്നാളിന്റെ സമാപന ദിവസമായ ചൊവ്വാഴ്ച രാവിലെ 8ന് നടക്കുന്ന വി. കുര്‍ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പ്രധാന കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 10.30ന് സമീപ പ്രദേശങ്ങളിലെ ഗജവീരന്മാര്‍ പള്ളിയിലെ കബര്‍ വണങ്ങാന്‍ എത്തുന്നത് വേറിട്ടൊരു കാഴ്ചയാണ്. 11.30ന് ലേലവും വൈകീട്ട് 4ന് കൊടിയിറക്കും നടക്കും.

No comments:
Post a Comment