കോതമംഗലം ചെറിയ പള്ളി ദീപപ്രഭയില്‍ |
വലിയ പള്ളി ദീപപ്രഭയില്‍ |
പിറവം മേഖലയില്‍ നിന്നുള്ള തീര്‍ഥാടകര്‍ പിറവം വലിയ പള്ളിയുടെ രഥത്തോടൊപ്പം |
വിവിധ മേഖലകളില്‍ നിന്ന് എത്തിച്ചേര്‍ന്ന കാല്‍നട തീര്‍ഥാടകരെ കോതമംഗലം പൌരാവലി യുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നും എത്തിച്ചേര്‍ന്ന തീര്‍ഥാടകരെ ഗാന്ധിസ്ക്വ്യറില്‍ നഗര പിതാവ് കെ.പി.ബാബുവിന്റെ നേതൃത്വത്തില്‍ പൌര പ്രമുഖരും ചേര്‍ന്ന് വരവേറ്റു.
വൈകിട്ട് നടന്ന സന്ധ്യ നമസ്കാരത്തിനു ശ്രേഷ്ഠ കാതോലിയ്ക്ക അബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിയ്ക്കാബാവ മുഖ്യകാര്‍മികത്വം വഹിച്ചു. പാത്രിയര്‍ക്കാ പ്രതിനിധി മോര്‍ സേവേറിയോസ് മല്‍ക്കി മൊറാദ് സഹകാര്‍മികത്വം വഹിച്ചു.
കന്നി 19 തീയതി പെരുന്നാളായിരുന്ന ഇന്നലെ രാത്രി 10 നു നഗരം ചുറ്റി നടത്തിയ പ്രദക്ഷിണം പതിവ് തെറ്റിക്കാതെ നായര്‍ യുവാവ് വിളക്കേന്തി മുന്‍പില്‍ നടന്നത് മതമൈത്രിയുടെ പ്രഭ ചൊരിഞ്ഞു. തന്കാലം പുതീക്കല്‍ തറവാട്ടിലെ സുരേഷാണ് ഇക്കുറി വിളക്കേന്തിയത്. പോയ വര്ഷം വിളക്കേന്തിയ മോഹനനും പ്രദക്ഷിണ വഴിയില്‍ അനുഗമിച്ചു . വാദ്യ മേളഘോഷങ്ങളുടെ അകമ്പടിയോടെ പൊന്‍ വെള്ളികുരിശുകളും മുത്തു കുടകളുമേന്തി നാനാജാതിമതസ്ഥരായ ആയിരക്കണക്കിന് വിശ്വാസികള്‍ അണിചേര്‍ന്ന പെരുന്നാള്‍ പ്രദക്ഷിണം നഗരം ചുറ്റി പള്ളിയില്‍ സമാപിച്ചു.
സമാപന ദിവസമായ നാളെ രാവിലെ 8 നു ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ വി. കുര്‍ബ്ബാന അര്‍പ്പിക്കും. 10 നു കരിവീരന്മാര്‍ കബര്‍ വണക്കം. വൈകിട്ട് നാലിന് കൊടിയിറക്കം.
പെരുന്നാള്‍ നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment